പുതിയ സ്വകാര്യതാ നയം ; വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും ഡല്‍ഹി ഹൈക്കോടതിയില്‍ തിരിച്ചടി ; അന്വേഷണത്തിന് സ്റ്റേ ഇല്ല

For full experience, Download our mobile application:
Get it on Google Play

ദില്ലി : പുതിയ സ്വകാര്യതാ നയത്തില്‍ വാട്‌സ് ആപ്പിനും ഫേസ് ബുക്കിനും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. അന്വേഷണത്തിന് ഉത്തരവിട്ട നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ ഇല്ല. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇടക്കാല സ്റ്റേ വേണമെന്ന ഫേസ് ബുക്കിന്റെയും വാട്‌സ് ആപ്പിന്റെയും ആവശ്യം കോടതി നിരസിച്ചു. നയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സിജിഐ ഡയറക്ടര്‍ ജനറല്‍ നോട്ടിസ് നല്‍കിയിരുന്നു. സിജിഐ ഡയറക്ടര്‍ ജനറല്‍ വാട്‌സ്ആപ്പിന് നല്‍കിയ നോട്ടിസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഫേസ് ബുക്കുമായി പങ്കുവെയ്ക്കുന്നതില്‍ സുതാര്യതയില്ലെന്ന് വ്യക്തമാക്കിയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ജൂണ്‍ നാലിന് സിജിഐ ഡയറക്ടര്‍ ജനറല്‍ വാട്‌സ് ആപ്പിന് നോട്ടിസ് നല്‍കി. സ്വകാര്യത നയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടിസ്. ഈ നടപടിക്കെതിരെയാണ് വാട്‌സ് ആപ്പും ഫേസ് ബുക്കും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ നോട്ടിസ് സ്റ്റേ ചെയ്യുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് അനുപ് ജയ്റാം ഭംഭാനി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.  അന്വേഷണം ജുഡീഷ്യല്‍ പരിശോധനയിലാണെന്ന കാര്യം സിജിഐ ഡയറക്ടര്‍ ജനറലിന്റെ മനസിലുണ്ടാകണമെന്നും പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ട കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടി ചോദ്യം ചെയ്ത് വാട്‌സാപ്പും ഫേസ് ബുക്കും സമര്‍പ്പിച്ച ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ജൂലൈ ഒന്‍പതിന് വീണ്ടും പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...