ആറന്മുള മണ്ഡലത്തിലെ ഡിജിറ്റല്‍ പഠനോപകരണ വിതരണോദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ ഡിജിറ്റല്‍ പഠനോപകരണ വിതരണോദ്ഘാടനം വളളംകുളം ഗവ.യു.പി.സ്‌കൂളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പുല്ലാട് എ.ഇ.ഒ.യുടെ നേതൃത്വത്തില്‍ സബ്ജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം വാങ്ങിയ ഫോണുകളാണു വിതരണം ചെയ്തത്. ഇതോടെ പുല്ലാട് ഉപജില്ലയിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പഠന സൗകര്യം ഒരുക്കുന്നതില്‍ വലിയ മുന്നേറ്റം സാധ്യമായിക്കഴിഞ്ഞു.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ ഉണര്‍വ് എന്ന പേരില്‍ സവിശേഷമായ ഇടപെടലുകളാണ് പുല്ലാട് ഉപജില്ലയില്‍ നടന്നുവരുന്നത്. ഈ വര്‍ഷവും നൂതനങ്ങളായ വിദ്യാഭ്യാസ ഇടപെടലുകളുമായി മുന്നേറുകയാണ്.

യോഗത്തില്‍ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ആര്‍.അജയകുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ജിജി മാത്യു, വാര്‍ഡ് മെമ്പര്‍ വിനീഷ് കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, എ.ഇ.ഒ: ബി.ആര്‍ അനില, ബി.പി.സി.ജയകുമാര്‍, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ വിജയകുമാര്‍, അധ്യാപകന്‍ കെ.വി സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...