Monday, April 28, 2025 10:10 pm

കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപ്പെടുത്താന്‍ പുതിയ സംരക്ഷണ ഭിത്തി ; മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപെടുത്താന്‍ പുതിയ സംരക്ഷണഭിത്തി നിര്‍മ്മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓമല്ലൂര്‍ ഭാഗത്തെ കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിനുണ്ടായ കേടുപാടുകള്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ സംരക്ഷണഭിത്തി നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. അടിയന്തരമായി സംരക്ഷണ ഭിത്തിയില്‍ മണ്ണുനിറച്ച് ബലം ഉറപ്പാക്കും.

അപ്രോച്ച് റോഡ് പൂര്‍ണമായും സുരക്ഷിതമല്ലാത്തതിനാല്‍ കൈപ്പട്ടൂര്‍ പാലം കടന്നുള്ള വാഹനയാത്ര പരമാവധി വഴിതിരിച്ചുവിടും. ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ഈ വാഹനങ്ങള്‍ ഓമല്ലൂര്‍ – മഞ്ഞനിക്കര – അമ്പലക്കടവ്, തുമ്പമണ്‍ വഴിയും താഴൂര്‍കടവ് വഴി അടൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുവിടും. കൈപ്പട്ടൂര്‍ പാലം ദേശീയ പാതയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അച്ചന്‍കോവില്‍, പമ്പ നദികള്‍ അപകട നിലയ്ക്കും മുകളിലാണ്.

പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു. അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു

0
പത്തനംതിട്ട : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ...

കൊല്ലം അഞ്ചലിൽ ഇടിമിന്നലേറ്റ് കര്‍ഷകൻ മരിച്ചു

0
കൊല്ലം: കൊല്ലം അഞ്ചലിൽ ഇടിമിന്നലേറ്റ് കര്‍ഷകൻ മരിച്ചു. കൊല്ലം അഞ്ചൽ തടിക്കാട്...

ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിനുശേഷം ഡീ അഡിക്ഷൻ സെന്‍ററിലേക്ക് കൊണ്ടുപോയി

0
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിനുശേഷം ഡീ അഡിക്ഷൻ...

ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍...

0
പത്തനംതിട്ട : ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍...