ഒന്നാം ക്ലാസ് പ്രവേശനത്തില്‍ പുതിയ റെക്കോര്‍ഡിട്ട് സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒന്നാം ക്ലാസ് പ്രവേശനത്തില്‍ പുതിയ റെക്കോര്‍ഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സര്‍ക്കാര്‍ – എയ്ഡഡ് മേഖലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 28,482 കുട്ടികളാണ് ഒന്നാംക്ലാസില്‍ ഇക്കൊല്ലം അധികമായി എത്തിയത്.

അണ്‍ എയ്ഡഡ് മേഖലയില്‍ 6,615 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി. മുന്‍വശം 44,849 കുട്ടികള്‍ അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ ഈ വര്‍ഷം അത് 38,234 കുട്ടികളായി ചുരുങ്ങി.

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതും അക്കാഡമിക്  പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതുമാണ് പൊതു വിദ്യാഭ്യാസ മേഖലയില്‍ കുട്ടികള്‍ കൂടുതലായി എത്തിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

2020 – 21ല്‍ സര്‍ക്കാര്‍ മേഖലയില്‍ 1,05472 കുട്ടികളും എയ്ഡഡ് മേഖലയില്‍ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. 2021-22 അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയില്‍ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസില്‍ എത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു

0
തിരുവനന്തപുരം: പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. തമിഴ്‌നാട്...

കോറോ ഹെൽത്തിന് തിരിച്ചടി ; 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന്...

0
കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടരുന്ന യുഎസ് കമ്പനി കോറോ ഹെൽത്ത്...

എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ വീണ്ടും മാറ്റങ്ങൾ ; ഹിറ്റ്‌ലർ പരാമർശം ഒഴിവാക്കി

0
ന്യൂഡൽഹി : നീതിന്യായവ്യവസ്ഥയെ അപകീർത്തിപ്പെടുത്തിയെന്ന ആക്ഷേപത്തെത്തുടർന്ന് പുതുക്കിയ എൻ.സി.ഇ.ആർ.ടി. എട്ടാം ക്ലാസ്...