Friday, October 4, 2024 10:11 am

കീക്കൊഴൂര്‍ – പേരൂച്ചാല്‍ പാലം ഞായറാഴ്ച നാടിന് സമര്‍പ്പിക്കും ; വിവിധ റോഡുകളുടെ ഉല്‍ഘാടനങ്ങളും നാളെ

For full experience, Download our mobile application:
Get it on Google Play

റാന്നി : വികസന കുതിപ്പിന് കരുത്തേകുന്ന പേരൂച്ചാല്‍ പാലം ഞായറാഴ്ച  വൈകുന്നേരം നാലുമണിക്ക്  കീക്കൊഴൂര്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിക്കും. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.

റാന്നി- വെണ്ണിക്കുളം റോഡ് ഉദ്ഘാടനം വൈകിട്ട് 6.30ന് തടിയൂര്‍ 
റാന്നി- വെണ്ണിക്കുളം റോഡിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 6.30ന് തടിയൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.

നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 കോടി രൂപയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതാണ് ഈ പദ്ധതി. പാലാത്ര കണ്‍സ്ട്രക്ഷനാണ് കരാര്‍ എടുത്തിരുന്നത്. റോഡിന്റെ പണികള്‍ ഉന്നത നിലവാരത്തില്‍ പൂര്‍ത്തീകരിച്ച് സഞ്ചാര യോഗ്യമായതോടെ റാന്നി നിവാസികള്‍ക്ക് തിരുവല്ലയിലേക്ക് പോകുന്നതിന് ചുരുങ്ങിയ സമയം മാത്രം മതിയാകും. തെള്ളിയൂരില്‍ നിന്നും ആരംഭിച്ച് തടിയൂര്‍, തീയാടിക്കല്‍, പ്ലാങ്കമണ്‍, പൂവന്‍മല എന്നീ ജംഗ്ഷനുകളില്‍ കൂടി കടന്ന് റാന്നി മാമുക്ക് ജംഗ്ഷനില്‍ അവസാനിക്കുന്ന റോഡിന് ആകെ 11 കിലോമീറ്റര്‍ ദൂരമാണുള്ളത്. തെള്ളിയൂര്‍ മുതല്‍ തീയാടിക്കല്‍ 4.50 കി.മി ദൂരം റോഡ് ഏഴ് മീറ്റര്‍ വീതിയിലും തീയാടിക്കല്‍ മുതല്‍ റാന്നി മാമുക്ക് ജംഗ്ഷന്‍ വരെ ആറു മീറ്റര്‍ വീതിയിലുമാണ് ഡിബിഎം ആന്‍ഡ് ബിസി ടാറിംഗ് നടത്തിയത്. തടിയൂര്‍ ജംഗ്ഷന്‍, തീയാടിക്കല്‍, പ്ലാങ്കമണ്‍, പൂവന്‍മല തുടങ്ങിയ ജംഗ്ഷനുകളില്‍ പരമാവധി സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി ജംഗ്ഷന്‍ നവീകരണവും, റാന്നി മേനാംതോട്ടം ജംഗ്ഷന്‍ മുതല്‍ മാമുക്ക് ജംഗ്ഷന്‍ വരെ ടൗണ്‍ സൗന്ദര്യവത്കരണവും നടത്തിയാണ് പണികള്‍ പൂര്‍ത്തീകരിച്ചത്. റോഡ് സൈഡ് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തല്‍, ഓടകള്‍ നിര്‍മിച്ച് സ്ലാബ് ഇടല്‍, പുതിയ കലുങ്കുകളുടെ നിര്‍മാണവും വീതി കൂട്ടലും, സംരക്ഷണ ഭിത്തി നിര്‍മാണം, തെര്‍മോപ്ലാസ്റ്റിക്ക് പെയിന്റ് ഉപയോഗിച്ച് റോഡ് മാര്‍ക്കിംഗ്, രാത്രികാലങ്ങളില്‍ റോഡ് സൈഡും മധ്യഭാഗവും തിരിച്ചറിയുന്നതിനുള്ള റോഡ് സ്റ്റഡ്‌സ്, അപകട സാധ്യത ഉള്ള വളവുകളില്‍ ക്രാഷ് ബാരിയര്‍, ഡെലിനേറ്റര്‍ പോസ്റ്റുകള്‍, നെയിം ബോര്‍ഡുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, വളവുകള്‍ അറിയുന്നതിനുള്ള ഷെവറോണ്‍ ബോര്‍ഡുകള്‍ തുടങ്ങിയവ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള റബറൈസ്ഡ് ടാറും, പ്ലാസ്റ്റിക്കും റോഡ് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.

റാന്നി മന്ദിരം-വടശേരിക്കര റോഡ് നിര്‍മാണോദ്ഘാടനം  ഞായറാഴ്ച 2.30ന് മന്ദിരം പള്ളിപ്പടി ജംഗ്ഷനില്‍ 
റാന്നി മന്ദിരം –  വടശേരിക്കര റോഡിന്റെ നിര്‍മാണോദ്ഘാടനം 12ന് ഉച്ചകഴിഞ്ഞ് 2.30ന് മന്ദിരം പള്ളിപ്പടി ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.

പ്രളയ നാശനഷ്ട അറ്റകുറ്റപ്പണി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റാന്നി മന്ദിരം- വടശേരിക്കര റോഡ് ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനപ്പെടും. 4.85 കോടി രൂപായ്ക്ക് ഭരണാനുമതിയും, സാങ്കേതികാനുമതിയും ലഭിച്ച പ്രവൃത്തി ബെഗോറാ എന്ന കമ്പനിയാണ് കരാര്‍ എടുത്തിട്ടുള്ളത്.

പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ മന്ദിരം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ഇടക്കുളം, പള്ളിക്കമുരുപ്പ് എന്നീ ജംഗ്ഷനുകളില്‍ കൂടി കടന്ന് വടശേരിക്കര കന്നാംപാലത്തില്‍ ചേരുന്നതാണ് ഈ റോഡ്. റോഡിന് ആകെ നീളം 5.60 കിലോമീറ്ററാണ്.
നിലവിലുള്ള റോഡിന്റെ വീതി 5.5 മീറ്ററിലേക്ക് ഉയര്‍ത്തി റോഡ് ലെവല്‍ ചെയ്യുന്നതിനും, വീതി കൂട്ടുന്നതിനും, ആവശ്യമായ സ്ഥലങ്ങളില്‍ ഉയര്‍ത്തി ഡിബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യാനും, 400 മീറ്റര്‍ നീളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഓട നിര്‍മാണം, 500 മീറ്റര്‍ നീളത്തില്‍ റോഡ് സൈഡ് കോണ്‍ക്രീറ്റ്, 115 മീറ്റര്‍ നീളത്തില്‍ സംരക്ഷണ ഭിത്തി നിര്‍മാണം, റോഡ് സുരക്ഷ ആവശ്യമായ ഭാഗത്ത് 200 മീറ്റര്‍ നീളത്തില്‍ ക്രാഷ് ബാരിയര്‍, സൈന്‍ ബോര്‍ഡുകള്‍, മുന്നറിയിപ്പു ബോര്‍ഡുകള്‍, തെര്‍മോപ്ലാസ്റ്റിക്ക് പെയിന്റ് ഉപയോഗിച്ച് റോഡ് മാര്‍ക്കിംഗ്, രാത്രികാലങ്ങളില്‍ റോഡ് അരിക് വ്യക്തമാകുന്നതിനുള്ള റോഡ് സ്റ്റഡ്‌സ് എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളായ റബ്ബറൈസ്ഡ് ടാറിംഗ്, പ്ലാസ്റ്റിക്ക് കയര്‍ ഭൂവസ്ത്രം എന്നിവ ഉപയോഗിച്ച് ഉന്നതനിലവാരത്തിലാണ് റോഡ് നിര്‍മാണം.

ഇട്ടിയപ്പാറ-കിടങ്ങാമ്മൂഴി റോഡ് നിര്‍മാണോദ്ഘാടനം  ഞായറാഴ്ച 3.30ന് ഐത്തല ജംഗ്ഷനില്‍ 
ഇട്ടിയപ്പാറ-കിടങ്ങാമ്മൂഴി റോഡിന്റെ നിര്‍മാണോദ്ഘാടനം ഉച്ചകഴിഞ്ഞ് 3.30ന് ഐത്തല ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.

പ്രളയ നാശനഷ്ട അറ്റകുറ്റപ്പണി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.25 കോടി രൂപായ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതാണ് ഇട്ടിയപ്പാറ – കിടങ്ങാമ്മൂഴി റോഡ്. കരിങ്കുറ്റിയില്‍ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയാണ് 5.37 കോടി രൂപായ്ക്ക് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. എട്ടു മാസമാണ് പൂര്‍ത്തീകരണ കാലാവധി. റാന്നി ടൗണിനെ ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡാണ് ഇട്ടിയപ്പാറ- കിടങ്ങാമ്മൂഴി റോഡ്. നവീകരണം പൂര്‍ത്തിയാകുന്നതോടുകൂടി റാന്നി ഇട്ടിയപ്പാറയില്‍ നിന്നും വടശേരിക്കരയിലേക്കും തിരികെ വടശേരിക്കരയില്‍ നിന്നും റാന്നിയിലേക്കും വളരെ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ കഴിയും. റോഡിന്റെ ആകെ നീളം ആറു കിലോമീറ്ററാണ്. നിലവിലുള്ള റോഡിന്റെ വീതി 5.5 മീറ്ററിലേക്ക് ഉയര്‍ത്തി ഡിബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യാനും, 280 മീറ്റര്‍ നീളത്തില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാനും, 100 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ഓട, റോഡ് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള ദിശാ ബോര്‍ഡുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, തെര്‍മോപ്ലാസ്റ്റിക്ക് പെയിന്റ് ഉപയോഗിച്ച് റോഡ് മാര്‍ക്കിംഗ്, റോഡ് സ്റ്റഡ്‌സ്, തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആധുനിക സാങ്കേതിക വിദ്യകളായ റബ്ബറൈസ്ഡ് ടാറിംഗ്, പ്ലാസ്റ്റിക്ക് കയര്‍ ഭൂവസ്ത്രം എന്നിവ ഉപയോഗിച്ച് ഉന്നതനിലവാരത്തിലാണ് റോഡ് നിര്‍മാണം.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അങ്കണവാടി നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നാട്ടുകാർ

0
തുമ്പമൺ : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അങ്കണവാടി നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്...

പന്തളം സരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിലെ നവരാത്രി ആഘോഷം ആരംഭിച്ചു

0
പന്തളം : പന്തളം സരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിലെ നവരാത്രി ആഘോഷം...

തിരുവല്ല മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അലങ്കോലപ്പെട്ടു

0
തിരുവല്ല : കൗണ്‍സില്‍ തീരുമാനം അട്ടിമറിച്ചുവെന്നും മിനുട്ട്‌സില്‍ തിരുത്തല്‍ വരുത്തിയെന്നും ആരോപിച്ച്...

ബാലചന്ദ്രമേനോന്‍റെ പരാതിയിൽ നടിക്കും അഭിഭാഷകനുമെതിരെ പോലീസ് കേസെടുത്തു

0
കൊച്ചി : നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും...