ശാസ്താംകോട്ട : ഭരണിക്കാവിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ ഫോർമലിൻ സാന്നിധ്യമുള്ള 30 കിലോഗ്രാം ചെങ്കലവ (കിളിമീൻ) പിടിച്ചെടുത്തു നശിപ്പിച്ചു. വൈകുന്നേരത്തെ ചന്തകളിൽ കമ്മിഷൻ ഏജന്റുമാർ എത്തിക്കുന്ന വിഷാംശമുള്ള മീൻ വിൽപനയെ പറ്റി പരാതികൾ ശക്തമായിരുന്നു.
വീട്ടിൽ എത്തി കറി വയ്ക്കുന്നതിനായി മീൻ മുറിക്കുമ്പോൾ രാസ പദാർഥത്തിന്റെ മണവും നിറ വ്യത്യാസവുമുണ്ടായിരുന്നു. പരാതികളെ തുടർന്നാണ് ഭക്ഷ്യസുരക്ഷ ഓഫിസർ എസ്.ആർ.റസീമയുടെ നേതൃത്വത്തിൽ ടൗണിലെ രണ്ട് സ്റ്റാളുകളിലാണ് പരിശോധന നടത്തിയത്.