പുതിയ സുപ്രിംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച ; സെപ്തംബര്‍ ഒന്നുമുതല്‍ തുറന്ന കോടതികളില്‍ വാദം കേള്‍ക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സുപ്രിംകോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10 മുപ്പതിനാണ് ചടങ്ങുകള്‍ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിന് സംവിധാനമൊരുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സെപ്തംബര്‍ ഒന്നുമുതല്‍ തുറന്ന കോടതികളില്‍ വാദം കേള്‍ക്കും.

ചീഫ് ജസ്റ്റിസിന്റെ മുറിക്കുള്ളിലാണ് സാധാരണയായി പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ അടക്കമുള്ളവ നടക്കുക. ഇത്തവണ പതിവിന് വിപരീതമായി സുപ്രിംകോടതിയിലെ ഓഡിറ്റോറിയം സത്യപ്രതിജ്ഞാ ചടങ്ങിന് വിട്ടുനല്‍കാനാണ് തീരുമാനം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ തിരക്കൊഴിവാക്കാനാണ് ഓഡിറ്റോറിയം തെരഞ്ഞെടുത്തത്.

ഒന്‍പത് പേരെ സുപ്രിംകോടതി ജഡ്ജിമാരാക്കാനുള്ള കൊളിജിയം ശുപാര്‍ശയ്ക്ക് ഇന്നലെയാണ് അംഗീകാരം നല്‍കുന്നത്. കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ബി.വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് വനിതകളായുള്ളവര്‍. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.എം സുന്ദരേഷ്, മുന്‍ അഡിഷണല് സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ എന്നിവരാണ് പട്ടികയില്‍ ഇടംനേടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...