കെഎസ്ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം. യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പർ അനുവദിച്ചു. ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി നിർണായകമായ ഒരു പുതിയ നടപടിയിലേക്ക് പ്രവേശിക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസിയുടെ എല്ലാ സ്റ്റേഷൻ ഓഫീസുകളിലും പൊതു ജനങ്ങൾക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന തരത്തിൽ പ്രത്യേക മൊബൈൽ നമ്പർ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. നിലവിലെ ലാൻഡ് ഫോൺ സംവിധാനം അപര്യാപ്തമാണ് എന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കെഎസ്ആർടിസി മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്തുന്നത്. പുതിയ സംവിധാനത്തിലൂടെ യാത്രാവേളയിലെ സംശയങ്ങൾ ടിക്കറ്റ് ബുക്കിംഗ്, ബസ് സമയക്രമം, യാത്രാ രീതികൾ, അടിയന്തിര സാഹചര്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് നേരിട്ട് ബന്ധപ്പെട്ട് മറുപടി ലഭിക്കുവാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു ; അനുഭവ...

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ...

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം ; മരണം 1,295 ആയി ; 5,600ലേറെ പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു....