അതുല്യയുടെ ആത്മഹത്യയിൽ ഭർത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്തെ അതുല്യയുടെ ആത്മഹത്യയിൽ ഭർത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. തെക്കുംഭാഗം പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവിൽ സതീഷ് ഷാർജയിലാണ്. അതേസമയം, അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. പുലർച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയശേഷം വീട്ടിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും. അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാർജയിലെ ഫോറൻസിക് റിപ്പോർട്ട്.

ഭർത്താവ് സതീഷ് മകളെ നിരന്തരം മർദിച്ച് ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നെന്ന ആരോപണവുമായി അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലർച്ചെയാണ് ഷാർജയിലെ ഫ്‌ളാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരപീഡനം നടന്നിരുന്നു. പീഡനത്തിന് ഒടുവിലാണ് മകൾ ആത്മഹത്യ ചെയ്തത്. ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. അതുല്യയുടെ മരണം മകളെ ഇതുവരെ അറിയിച്ചിട്ടില്ല. ഭർത്താവ് പറഞ്ഞത് എല്ലാം കളവ് എന്ന് തെളിഞ്ഞു. മർദിച്ച് അവശയാക്കിയതിന് പിന്നാലെയായെയാണ് മകൾ ആത്മഹത്യ ചെയ്‌തെന്ന് പിതാവ് രാജശേഖരൻ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു ; അനുഭവ...

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ...

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം ; മരണം 1,295 ആയി ; 5,600ലേറെ പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു....