എക്സില്‍ ഇനി ഓഡിയോ – വീഡിയോ കോളുകളും ചെയ്യാം

For full experience, Download our mobile application:
Get it on Google Play

എക്സിൽ (പഴയ ട്വിറ്റര്‍) ഇനി വീഡിയോ – ഓഡിയോ കോളുകളും ചെയ്യാം. നിലവില്‍ ചില ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. എക്സിന്റെ ഉടമ എലോൺ മസ്ക് തന്നെ ഇക്കാര്യം എക്സ് വഴി അറിയിച്ചു. ഓൾ ഇൻ ഓൾ ആപ്പായി എക്സിനെ മാറ്റിയെടുക്കുകയാണ് മസ്കിന്റെ ലക്ഷ്യം. ട്വിറ്ററിനെ എക്‌സ് എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം മെസേജിംഗ്, സോഷ്യൽ നെറ്റ്‌വർക്കിംഗ് മുതൽ പിയർ-ടു-പിയർ പേയ്‌മെന്റുകൾ വരെയുള്ള നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്ത് പ്ലാറ്റ്‌ഫോമിനെ സൂപ്പർ-ആപ്പാക്കി മാറ്റുമെന്ന് മസ്ക് സൂചന നൽകിയിരുന്നു. ആപ്പിളിന്റെ ഐഒഎസ്, ഗൂഗിളിന്റെ ആൻഡ്രോയിഡ്, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയിൽ ലഭ്യമാകുന്ന ഫീച്ചറുകൾക്കായി ഉപയോക്താക്കൾക്ക് ഫോൺ നമ്പർ ആവശ്യമില്ലെന്ന് മസ്ക് പറഞ്ഞിരുന്നു. ഈ മാസം ആദ്യം, ഒരു പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ പരീക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു

നോട്ട് എ ബോട്ട്” എന്ന് വിളിക്കപ്പെടുന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാറ്റ്‌ഫോമിന്റെ വെബ് പതിപ്പിലെ ലൈക്കുകൾക്കും റീപോസ്റ്റുകൾക്കും മറ്റ് അക്കൗണ്ടുകളുടെ പോസ്റ്റുകൾ ഉദ്ധരിക്കാനും ബുക്ക്‌മാർക്കിംഗ് പോസ്റ്റുകൾക്കും ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുമെന്ന് കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു.
എക്‌സ്‌ചേഞ്ച് നിരക്കിനെ അടിസ്ഥാനമാക്കി ഫീസ് ഓരോ രാജ്യത്തിനും വ്യത്യാസപ്പെടും. ന്യൂസിലാൻഡിലെയും ഫിലിപ്പീൻസിലെയും ഉപയോക്താക്കൾക്കാണ് പുതിയ രീതി ആദ്യം ലഭ്യമാകുക. വരിക്കാരാകാൻ ആഗ്രഹിക്കാത്ത പുതിയ ഉപയോക്താക്കൾക്ക് പോസ്റ്റുകൾ കാണാനും വായിക്കാനും വീഡിയോകൾ കാണാനും അക്കൗണ്ടുകൾ പിന്തുടരാനും മാത്രമേ കഴിയൂ. ലിങ്ക്ഡ്ഇൻ, നൗക്കരി ആപ്പുകൾക്ക് സമാനമായി പ്രവർത്തിക്കാനുള്ള നീക്കവുമായി മസ്കിന്റെ എക്സ് നേരത്തെ തന്നെ എത്തിയിരുന്നു. പണമിടപാടുകൾ നടത്താനും സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മറ്റും ഉപയോക്താക്കളെ അനുവദിക്കുന്ന ചൈനയുടെ വീചാറ്റ് ആപ്പുമായി താരതമ്യം ചെയ്താണ് ഈ ആശയം അവതരിപ്പിച്ചത്. തുടക്കം മുതൽ മൈക്രോ-ബ്ലോഗിംഗ് സൈറ്റായിരുന്ന ട്വിറ്ററാണ് ഇപ്പോൾ ഈ രീതിയിൽ പരിഷ്‌ക്കരിക്കപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

ഇടുക്കിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

0
ഇടുക്കി: ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...