കുട്ടികള്‍ക്കുള്ള പുതിയ വാക്സിന്‍ – ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് ഇന്ന് മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുട്ടികള്‍ക്കുള്ള പുതിയ വാക്സിന്‍ സംസ്ഥാനത്ത് ഇന്ന് നല്‍കിത്തുടങ്ങി. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ ആണ് കുട്ടികള്‍ക്ക് നല്‍കുന്നത്. രാവിലെ എട്ട് മണിക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാക്സിനേഷന്‍ ഉദ്ഘാടനം ചെയ്തു.

സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ എന്ന് വിളിക്കുന്നത്. ബാക്ടീരിയ ഉണ്ടാക്കുന്ന ന്യൂമോണിയ, മെനിഞ്ജെറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് പിസിവി എന്ന പുതിയ വാക്‌സിന്‍ സംരക്ഷണം നല്‍കും. ഒന്നരമാസത്തില്‍ മറ്റ് വാക്സിനെടുക്കുന്നതിനൊപ്പം പിസിവിയും നല്‍കാം.

ആദ്യ ഡോസ് എടുക്കാനുള്ള പ്രായപരിധി ഒരു വയസാണ്. ഒന്നര മാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നരമാസം, ഒന്‍പത് മാസം എന്നിങ്ങനെയാണ് വാക്സിന്‍ നല്‍കേണ്ടത്. ആദ്യ മാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം കൊണ്ട് 4.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കും. ഈ മാസത്തേക്കായി 55,000 ഡോസ് വാക്സിനാണ് ലഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ നിയമിച്ചു

0
ഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സംഭവമാണെന്ന് എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ്...

0
ദില്ലി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...