ശബരിമല: പുതുവര്‍ഷ ദിനത്തില്‍ മാത്രം ശബരിമലയിലെത്തിയത് ഒരുലക്ഷം ഭക്തര്‍ എന്ന് റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡാണ് കണക്ക് പുറത്തുവിട്ടത്. പമ്പയിലെ മെറ്റല്‍ ഡിറ്റക്ടറില്‍ കൂടി മാത്രം 70,000 ഭക്തര്‍ കടന്നു പോയി. ഇരുമുടിക്കെട്ടില്ലാതെ 18ാം പടി ചവിട്ടാതെ ദര്‍ശനത്തിനെത്തിയവരുടെയും പുല്ലുമേടു വഴി ദര്‍ശനത്തിനെത്തിയവരുടെയും കണക്കുകള്‍ കൂടി കൂട്ടിയാല്‍ ജനുവരി ഒന്നിന് ദര്‍ശനത്തിനെത്തിയ ഭക്തരുടെ എണ്ണം ഒരുലക്ഷം കവിയും.
സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് വിഭവ സമൃദ്ധമായ സദ്യയൊരുക്കിയിരുന്നു. മകര വിളക്കിനോടനുബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും ശബരിമലയില്‍ നടക്കുകയാണ്.