ചെങ്ങന്നൂർ: കേരള പോലീസ് സേനയിലെ ഡോഗ് സ്കോഡിൽ ലാബ്രഡോർ ഇനത്തിൽപ്പെട്ടബ്ലാക്കി (3) ആണ് കുഴഞ്ഞു വീണു മരിച്ചത്. ഇന്നലെ തിരുവല്ലായിൽ മാർത്തോമ്മാ സഭയുടെ പ്രളയബാധിതർക്കുള്ള ഭവനദാന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസ്ഥാന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്നതിനാൽ അതിന്റെ സുരക്ഷാ പരിശോധനയുടെ ഭാഗമായിട്ടാണ് സ്ഫോടക പരിശോധനയിൽ വിദഗ്ധനായ ബ്ലാക്കിയെ ഇന്നലെ രാവിലെ 9 ന് അവിടെ കൊണ്ടുവന്നത്. പരിശോധനകളെല്ലാം പൂർത്തീകരിച്ച് പരിശീലകനാടൊപ്പം പോലീസ് വാഹനത്തിൽ ആലപ്പുഴയിലേയ്ക്ക് പോകുന്ന വഴി എം.സി റോഡിൽ കുറ്റൂരിൽ വച്ച് വെള്ളം കൊടുക്കാനായി വാഹനം നിർത്തി. വെള്ളം കൊടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ബ്ലാക്കി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ചെങ്ങന്നൂരിലെ മൃഗാശുപത്രിയിലെത്തിച്ചു. വെറ്റിനറി ഡോ. ദീപു ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചുവെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചിരുന്നു. നാളെ ആലപ്പുഴ ജില്ല മൃഗാശുപത്രിയിൽ ജില്ലാ വെറ്റിനറി ചീഫിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തും.
ജീവന്‍ രക്ഷിക്കാന്‍ വന്ന ബ്ലാക്കിയുടെ(3) ജീവിതം പൊലിഞ്ഞു ; അവസാന ഡ്യൂട്ടി കേരള ഗവര്‍ണര്‍ക്കു വേണ്ടി
RECENT NEWS
Advertisment