Friday, December 8, 2023 2:09 pm

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ സമയക്രമം മാറ്റാന്‍ തത്വത്തില്‍ ധാരണ

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ സമയക്രമം മാറ്റിയേക്കും. നാളെ ചേരുന്ന സാങ്കേതിക സമിതി യോഗത്തിലാകും അന്തിമതീരുമാനം. മന്ത്രി എ സി മൊയ്തീനുമായി പ്രദേശവാസികള്‍ നടത്തിയ യോഗത്തിലാണ് ധാരണ. ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍ എന്നീ ഫ്‌ളാറ്റുകള്‍ ആദ്യം പൊളിക്കുന്നതിനാണ് ധാരണായായിരിക്കുന്നത്. ഇവ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതം വിലയിരുത്തി മാത്രം ജനവാസ കേന്ദ്രങ്ങളിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുക എന്ന പരിസരവാസികളുടെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. സാങ്കേതിക സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തതിന് ശേഷമേ പരിസരവാസികള്‍ നടത്തുന്ന നിരാഹാര സമരം പിന്‍വലിക്കൂ.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

എറണാകുളം ജില്ലാ കളക്ടറും സബ് കളക്ടറും മരട് നഗരസഭാ പ്രതിനിധികളും സമരക്കാരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ആദ്യം ആല്‍ഫാ ടവേഴ്സും രണ്ടാമത് എച്ച് ടു ഒയും പൊളിക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇവരണ്ടും ജനവാസ കേന്ദ്രത്തിലാണെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ പരിസരത്തെ വീടുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് വിപണിമൂല്യത്തിനനുസരിച്ച് ഇന്‍ഷുറന്‍സ് തുക അനുവദിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇക്കാര്യവും അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചലച്ചിത്രമേള : ചലച്ചിത്രോത്സവ രാവുകള്‍ സംഗീതസാന്ദ്രമാക്കാന്‍ വെള്ളിയാഴ്ച മുതൽ സംഗീത സന്ധ്യകൾ

0
തിരുവനന്തപുരം : ചലച്ചിത്രമേളയ്ക്ക് കൊഴുപ്പേകാൻ നാടന്‍ പാട്ടുകള്‍ മുതല്‍ പോപ്പ്...

തൃപ്പൂണിത്തുറയിലേക്ക് കുതിച്ച് മെട്രോ ; ട്രയൽ റൺ വിജയകരം

0
കൊച്ചി : മെട്രോയുടെ ഒന്നാം ഘട്ടത്തിലെ ടെർമിനൽ സ്റ്റേഷൻ ആയ...

ഗൾഫ് രാജ്യങ്ങളിൽ ഇ-സ്‌കൂട്ടറുകൾക്ക് വേഗപരിധി നിശ്ചയിച്ചേക്കും

0
ദോഹ : ഇ-സ്‌കൂട്ടറുകൾക്ക് വേഗപരിധി നിശ്ചയിക്കണമെന്നത് ഉൾപ്പടെയുള്ള ശുപാർശകളുമായി ആഭ്യന്തര മന്ത്രാലയത്തിന്റ...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ; സംഘം മറ്റുകുട്ടികളെയും ലക്ഷ്യമിട്ടു, ഹണിട്രാപ്പിനും ശ്രമം നടന്നു, തെളിവുകൾ...

0
കൊല്ലം : ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിൻ്റെ നിർണ്ണായക...