വാഷിംഗ്ടണ്‍: കോവിഡ് വ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്നതിനിടെ അമേരിക്കയില്‍ ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധയേത്തുടര്‍ന്ന് മരിച്ചു. കനറ്റികറ്റ് സംസ്ഥാനത്താണ് സംഭവം.
ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും പ്രായം കുറഞ്ഞ മരണമാണിത്. കനറ്റികറ്റ് ഗവര്‍ണര്‍ നെഡ്ലാമന്റ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. നേരത്തെ ഇല്ലിനോയിസിലും വൈറസ് ബാധയേത്തുടര്‍ന്ന് ഒരു കുട്ടി മരിച്ചിരുന്നു. ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ ജീവനായിരുന്നു അന്ന് നഷ്ടപ്പെട്ടത്.
ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധയേത്തുടര്‍ന്ന് മരിച്ചു
RECENT NEWS
Advertisment