മധ്യപ്രദേശിൽ നവജാത ശിശു മരിച്ചത് ചികിത്സ നിഷേധിച്ചതു മൂലമെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മധ്യപ്രദേശിൽ നവജാത ശിശു മരിച്ചത് ചികിത്സ നിഷേധിച്ചതു മൂലമെന്ന് ആരോപണം. ഗർഭിണിയായ സ്ത്രീയെ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ടുതവണ തിരിച്ചയച്ചുവെന്നും പിന്നീട് പ്രസവിച്ച ശേഷം മണിക്കൂറുകൾക്ക് ശേഷം ഭർത്താവ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് നവജാത ശിശു മരിച്ചതെന്നും പരാതിയിൽ പറയുന്നു. മാർച്ച് 23 രാത്രിയിൽ സൈലാനയിലാണ് സംഭവം നടന്നത്. ഭർത്താവ് ഭാര്യയെ മൂന്നാം തവണയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൃഷ്ണ ഗ്വാല എന്ന യുവാവാണ് തന്റെ ഭാര്യ നീതുവിനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് 2 തവണ കൊണ്ടുപോയത്. രണ്ട് – മൂന്ന് ദിവസം കഴിഞ്ഞേ പ്രസവിക്കൂ എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. പിന്നീട് പുലർച്ചെ 1 മണിക്ക് വീണ്ടും പ്രസവ വേദന വന്നതിനെത്തുട‍‍ർന്ന് എത്തിയപ്പോഴും 15 മണിക്കൂർ കൂടി കഴിയുമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്നും സൈലാന സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മനീഷ് ജെയിൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇസ്രയേലിന്റെ കടുത്ത നീക്കം; ലെബനനിൽ സൈനിക ശേഷി ഇനിയും ശക്തമാക്കുമെന്ന് പ്രതിരോധ സേനയുടെ മുന്നറിയിപ്പ്

0
ടെൽഅവീവ്: ലെബനനില്‍ സൈനിക ശേഷി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രതിരോധ...

മരണപ്പെട്ടയാൾക്ക് ആശംസാ സന്ദേശം അയച്ച് കേന്ദ്ര പദ്ധതി; ആയുഷ്മാൻ ഭാരത് പോർട്ടലിലെ അപാകതകൾ ചൂണ്ടിക്കാട്ടി...

0
റായ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് സുഖം...

തീണ്ടിക്കൂടായ്മയുടെയും ജാതിവെറിയുടെയും ക്രൂരമായ മുഖം രാജ്യത്ത് ഇനിയും മാറുന്നില്ല; രാജ്യസഭയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖർഗെ

0
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വെച്ച് താന്‍ ജാതി വിവേചനം നേരിട്ടെന്ന് രാജ്യസഭയില്‍ വെളിപ്പെടുത്തി...