നവജാത ശിശുക്കളെ കടത്തുന്ന സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നവജാത ശിശുക്കളെ കടത്തുന്ന സംഘം പിടിയിൽ. ഒരു വയസിൽ താഴെയുള്ള ആറ് കുഞ്ഞുങ്ങളെ കണ്ടെത്തി. സംഭവത്തിൽ ഡൽഹിയിൽ 10 പേർ പിടിയിലായി. കുഞ്ഞുങ്ങളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന അന്തർ സംസ്ഥാന സംഘമാണ് പിടിയിലായത്. ഡൽഹിയും സമീപ ജില്ലകളും കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം. പാവപ്പെട്ട കുടുംബങ്ങളെ ചൂഷണം ചെയ്തും പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചുമാണ് സംഘം നവജാത ശിശുക്കളെ തട്ടിയെടുത്തിരുന്നത്. ചിലപ്പോൾ ആശുപത്രികളിൽ നിന്നും മറ്റും മാതാപിതാക്കൾ അറിയാതെ കുട്ടികളെ തട്ടിയെടുക്കുകയും ചെയ്തു.

എന്നിട്ട് വൻ തുക വാങ്ങി മക്കളില്ലാത്തവർക്ക് കുഞ്ഞുങ്ങളെ വിൽക്കുന്നതായിരുന്നു ഇവരുടെ രീതി. ആറ് മാസം പ്രായമായ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പൊലീസിന് രണ്ടാം ദിവസം കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞു. കഴിഞ്ഞ കുറച്ചു നാളായി ഈ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഈ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് നിഗമനം. ഈ റാക്കറ്റിനെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായരേഖകളിൽ ക്രമക്കേട് ; ഇന്ത്യൻ അണ്ടർ-19 താരം രോഹിത് യാദവിന് ബിസിസിഐയുടെ വിലക്ക്

0
മുംബൈ : പ്രായരേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാൾ ലെഗ് സ്പിന്നർ...

ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ തിരുത്തി തട്ടിപ്പ് ; പ്രതി പിടിയിൽ

0
തൃശൂര്‍: ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ ലെഡ് പെന്‍സില്‍ ഉപയോഗിച്ച് തിരുത്തി...

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....