മതിയായ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചിറ്റൂർ താലൂക്ക് ആശുപത്രിയ്ക്കെതിരെ ചികിത്സാപിഴവ് പരാതി. മതിയായ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ചിറ്റൂർ വണ്ടിത്താവളം നാരായണൻകുട്ടി- ആനന്ദി ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ രാത്രി മരിച്ചത്. പ്രസവത്തിൽ കുഞ്ഞിന്റെ ഇടതുകൈക്ക് ഗുരുതര പരുക്കേറ്റെന്നും മതിയായ സംവിധാനങ്ങളില്ലാതെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചെന്നും കുടുംബം ആരോപിച്ചു.

ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. പരാതിയിൽ ഡിഎംഒ തലത്തിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഡെലിവറിയിൽ സങ്കീർണത ഉണ്ടായിട്ടും സുഖപ്രസവത്തിന് ഡോക്ടർമാർ കാത്തിരുന്നെന്നും ആരോപണമുണ്ട്. പ്രസവത്തിൽ കുട്ടിയുടെ ഇടതു കൈക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ശ്വാസം എടുക്കുന്നതിലും ബുദ്ധിമുട്ടുണ്ടായി. സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തത് മതിയായ സുരക്ഷ ഉറപ്പാക്കാതെയെന്നും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം പോലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...