തിരുവനന്തപുരത്ത് നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം നടന്നത്.

മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാർഷികമായിരുന്നു ഇന്ന്. അതിന്റ ആഘോഷങ്ങൾക്കിടെയാണ് മരണമുണ്ടായത്. ആഘോഷങ്ങൾക്കുള്ള കേക്ക് അടക്കം വാങ്ങിയത് ആദിത്യയായിരുന്നു. കേക്ക് മുറിക്കുന്നതിന് മുമ്പ് മുറിയിലേക്ക് പോയ ആദിത്യയെ കാണാതായതോടെ മിഥുന്റെ മാതാപിതാക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. പോലീസെത്തി അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈൽ അടക്കം പരിശോധിക്കുകയാണ്. ഭർത്താവ് മിഥുന്റെ മൊഴിയും രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...