കുടിയേറ്റ പ്രവാഹത്തിൽ വീർപ്പുമുട്ടി സ്പെയിൻ

For full experience, Download our mobile application:
Get it on Google Play

മാഡ്രിഡ്: മൊറോക്കോയിൽ നിന്ന് സ്പാനിഷ് പ്രദേശമായ സ്യൂട്ടയിലേക്ക് (Ceuta) വൻ കുടിയേറ്റ പ്രവാഹം. ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിനാളുകളാണ് കടൽമാർഗ്ഗം അതിർത്തി കടന്നെത്തിയത്. സാഹചര്യം കൈവിട്ടുപോയതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും സൈന്യത്തെ വിന്യസിക്കണമെന്നും പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടു. നീന്തിയെത്താനുള്ള ശ്രമത്തിനിടെ 19 പേർ മുങ്ങിമരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഇത്രയധികം ആളുകൾ ഒരേസമയം അതിർത്തി കടക്കുന്നത് പ്രദേശത്ത് വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. അതിർത്തിയിലെ ഇപ്പോഴത്തെ സാഹചര്യം ‘പരിപൂർണ്ണ അരാജകത്വമാണെന്ന്’ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. നിലവിലെ കുടിയേറ്റ പ്രവാഹം സ്യൂട്ടയിൽ കടുത്ത മാനുഷികവും സാമൂഹികവുമായ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. കുടിയേറ്റ സ്വീകരണ കേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞതായും ആയിരക്കണക്കിന് ആളുകൾ തെരുവിൽ കഴിയുന്നതായും റിപ്പോർട്ടുകളുണ്ട്. കടൽ കടന്നെത്തിയവർ സംഘമായി തെരുവുകളിൽ തമ്പടിച്ചിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്പെയിൻ ജയിക്കട്ടെ എന്ന മുദ്രാവാക്യങ്ങളോടെയാണ് കുടിയേറ്റക്കാർ നീങ്ങുന്നത്.

നഗരത്തിലും തെരുവുകളിലും കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ കടകമ്പോളങ്ങൾ തുറക്കാത്ത സ്ഥിതിയുണ്ട്. ഭക്ഷണമോ താമസസ്ഥലമോ ഇല്ലാത്ത ആളുകൾ കൊള്ളയടിക്കുമോ എന്നതാണ് സ്യൂട്ടയിലെ വ്യാപാരികളുടേയും ജനങ്ങളുടേയും ആശങ്ക. പതിനായിരക്കണക്കിന് വരുന്ന ആളുകൾക്ക് അടിസ്ഥാനസംവിധാനങ്ങൾ ഒരുക്കാനാവാത്ത പ്രതിസന്ധിയിലാണ് പ്രാദേശിക ഭരണകൂടവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....