അമിത ശബ്ദമുണ്ടാക്കിയ 332 ബൈക്കുകളുടെ സൈലൻസറുകൾ അഴിച്ചെടുത്ത് പ്രദർശിപ്പിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ: റോഡിൽ അമിത ശബ്ദമുണ്ടാക്കി ജനങ്ങൾക്ക് ശല്യമായി മാറിയ ബൈക്കുകൾക്കെതിരെ കർശന നടപടിയുമായി കോയമ്പത്തൂർ സിറ്റി ട്രാഫിക് പോലീസ്. രണ്ട് ദിവസമായി നടത്തിയ വ്യാപക പരിശോധനയിൽ പിടികൂടിയ 332 ഇരുചക്രവാഹനങ്ങളുടെ സൈലൻസറുകളാണ് പോലീസ് അഴിച്ചെടുത്തത്. ഇവ പിന്നീട് പൊലീസ് റിക്രൂട്ടിങ് സ്കൂൾ മൈതാനത്ത് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു. ഇരുചക്ര വാഹനം ഓടിക്കുന്നവരിൽ ചെറുപ്പക്കാരാണു കമ്പനി നൽകിയ സൈലൻസർ മാറ്റിപ്പിടിപ്പിച്ചു റോഡിൽ ഭീതി വിതരിച്ചിരുന്നത്. ഒട്ടേറെ കലാലയങ്ങളും ഐടി കമ്പനികളും ധാരാളമായുള്ള നഗരത്തിൽ ബൈക്ക് റേസിന് ഇറങ്ങുന്ന 332 യുവാക്കളാണു രണ്ടു ദിവസത്തെ ട്രാഫിക് പൊലീസിന്റെ വേട്ടയിൽ കുടുങ്ങിയത്. ഒരു സിഗ്നലിൽ നിന്നു പാഞ്ഞെത്തി തൊട്ടടുത്ത സിഗ്നലിൽ നിൽക്കുന്നതിനിടെയാണു പോലീസ് ഇവരെ പിടികൂടിയത്.

വാഹനം പിടിച്ചെടുത്ത് സൈലൻസർ അഴിച്ചു വാങ്ങുകയും കേസെടുത്ത ശേഷം പിഴ ചുമത്തുകയുമാണു നിലവിൽ ചെയ്യുന്നതെന്നു ട്രാഫിക് ഡിസി പറഞ്ഞു. കുറ്റം ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്കും പ്രത്യേകിച്ചു മുതിർന്നവർക്കും അമിത ശബ്ദശല്യം കാരണമുള്ള പരാതി പരിഹരിക്കാനാണു പോലീസിന്റെ ശ്രമമെന്നു പൊലീസ് കമ്മിഷണർ ഡോ.എൻ.കണ്ണൻ പറഞ്ഞു. കോയമ്പത്തൂർ പോലീസ് റിക്രൂട്ടിങ് സ്കൂൾ മൈതാനത്തു പിടിച്ചെടുത്ത സൈലൻസറുകൾ പ്രദർശിപ്പിച്ച ശേഷം നശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...