ഓട്ടോയ്ക്ക് മുന്നില്‍ നായ മൂത്രമൊഴിച്ചു; ചോദ്യം ചെയ്യലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഖമ്മം: തെലങ്കാനയിലെ ഖമ്മം നഗരത്തില്‍ വളര്‍ത്തുനായ മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ 23 കാരനായ യുവാവ് കൊല്ലപ്പെട്ടു. അലങ്കാരപ്പണി തൊഴിലാളിയായ ഉണ്‍ദേത്തി ശ്രീനാഥാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10:30-ഓടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സുഹൃത്ത് വീരേഷിനൊപ്പം ഓട്ടോറിക്ഷയില്‍ സംസാരിച്ചിരിക്കുകയായിരുന്നു ശ്രീനാഥ്. ഈ സമയത്ത് നായയുമായി നടക്കാനിറങ്ങിയ വെര്‍മുല മധു ഇവരുടെ അരികിലെത്തുകയും നായ ഓട്ടോയ്ക്ക് സമീപം മൂത്രമൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് നായ ഇവരുടെ നേരെ കുരച്ചതോടെ ശ്രീനാഥ് ഇതിനെ ചോദ്യം ചെയ്യുകയും ഇത് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റത്തിന് കാരണമാവുകയും ചെയ്തു.

വാക്കുതര്‍ക്കത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് പോയ മധുവിന്റെ വീട്ടിലേക്ക് ശ്രീനാഥും വീരേഷും വടികളുമായി എത്തുകയും അയാളെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിനിടയില്‍ മധു വീട്ടില്‍ക്കയറി കത്തിയെടുത്ത് ശ്രീനാഥിനെ നിരവധി തവണ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മധു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്രീനാഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ച പോലീസ് മധുവിനെ അറസ്റ്റുചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...