എറണാകുളം അതിരൂപതയിലെ കുർബാന തർക്കം ; തനിക്ക് മർദ്ദനമേറ്റെന്ന വെളിപ്പെടുത്തലുമായി ബിഷപ്പ് പാംപ്ലാനി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ തനിക്ക് ക്രൂരമായ മർദ്ദനമേറ്റിരുന്നതായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വെളിപ്പെടുത്തൽ. പ്രതിഷേധക്കാർ തന്റെ പുറത്തടിച്ചതായും ഡ്രൈവറെ ചവിട്ടിവീഴ്ത്തി കഴുത്തിൽ ചവിട്ടിപ്പിടിച്ചതായും അദ്ദേഹം പറഞ്ഞു. ജൂലൈ 3-ന് നടന്ന ദുക്റാന ആചരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു മാസങ്ങൾക്ക് മുൻപ് എറണാകുളം ബിഷപ്പ് ഹൗസിൽ വെച്ചുണ്ടായ ഈ അനിഷ്ട സംഭവത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. മർദ്ദിച്ച വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ ബിഷപ്പ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന വിഭാഗത്തിൽപ്പെട്ടയാളാണ് ഇതിന് പിന്നിലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

‘എന്റെ പുറത്ത് ആഞ്ഞടിച്ച ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ കൈവിരല്‍ പാടുകള്‍ എന്റെ പുറത്ത് ഒരു മാസത്തോളമായി മായാതെ കിടപ്പുണ്ട്. ഇതേ വ്യക്തി തന്നെ എന്റെ ഡ്രൈവറെ എറണാകുളം അരമനയില്‍ വെച്ച് ചവിട്ടി വീഴ്ത്തുകയും കഴുത്തില്‍ ചവിട്ടിപ്പിടിക്കുകയും ചെയ്തു. ചിലര്‍ ഇതിനകത്ത് അനവാശ്യമായി നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. അത്തരക്കാരെക്കുറിച്ച് നിങ്ങളും ജാഗ്രത പാലിക്കണം’, പാംപ്ലാനി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....