സേവന മികവ് അളക്കാൻ ഇടുക്കി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ക്യൂ.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച സേവനം എങ്ങനെയുണ്ടായിരുന്നു? പോലീസുകാരുടെ പെരുമാറ്റം തൃപ്തികരമായിരുന്നോ? ഇനി പൊതുജനങ്ങൾക്ക് ഇത് പരസ്യമായി വിലയിരുത്താം. സ്റ്റേഷനുകളിലെ സേവന മികവ് അളക്കാൻ ഇടുക്കി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ക്യൂ.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. മുമ്പ് പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ ആപ്പ്’ വഴി സ്റ്റേഷനുകളെ വിലയിരുത്താൻ അവസരമുണ്ടായിരുന്നെങ്കിലും പൊതുജനങ്ങളിൽ നിന്ന് കാര്യമായ പ്രതികരണം ലഭിച്ചിരുന്നില്ല. ഇതിനൊരു പരിഹാരമായാണ് സ്റ്റേഷനുകളുടെ ഭിത്തികളിൽ തന്നെ ക്യൂ.ആർ. കോഡ് പതിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.

ഡിവൈ.എസ്.പി. ഓഫീസുകൾ ഉൾപ്പെടെ ഇടുക്കി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്യൂ.ആർ. കോഡ് പതിപ്പിച്ചു. ലഭിച്ച സേവനത്തിന്റെ നിലവാരം, ഉദ്യോഗസ്ഥരുടെ പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ ഓരോ സ്റ്റേഷനും സ്റ്റാർ റേറ്റിങ് ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...