എംഎൽഎ ഷിയാസ് സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായി ജോജു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എംഎൽഎ മുഹമ്മദ് ഷിയാസ് സംഘടിപ്പിച്ച പരിപാടിയിൽ നടൻ ജോജു ജോർജ് മുഖ്യാതിഥിയായി പങ്കെടുത്തു. കൊച്ചി നിയമസഭാ മണ്ഡലത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച എക്‌സലൻസ് അവാർഡ് വിതരണ ചടങ്ങിലാണ് ജോജു പങ്കെടുത്തത്. എൽഡിഎഫ് ഭരിക്കുമ്പോൾ കോൺഗ്രസ് നടത്തിയ ഒരു സമരത്തിന് പിന്നാലെ നടനുമായി ഉണ്ടായ വാക്കുതർക്കവും ഷിയാസ് ചടങ്ങിൽ ഓർത്തെടുത്തു.

‘പരിപാടിക്ക് വരാമെന്ന് കഴിഞ്ഞ ദിവസമാണ് ജോജു എന്നോട് പറഞ്ഞത്. സിനിമാ ഷൂട്ടിങ്ങിലായിരുന്നു ജോജു. ഞാനും ജോജുവും തമ്മിൽ ഒരു കടം ഉണ്ടായിരുന്നു. സമരത്തിനിടയിൽ ബഹളമൊക്കെ ഉണ്ടാക്കി. പൗരൻ എന്ന നിലയിൽ ജോജു അദ്ദേഹത്തിന്റേതായ അഭിപ്രായം പങ്കുവെച്ചു. അത് ഉൾക്കൊള്ളുകയും ചെയ്തു. ജോജു നല്ല കലാകാരനാണ്, ഏറ്റവും സാധാരണക്കാരനാണ്. സാധാരണ കുടുംബത്തിൽനിന്ന് വന്ന് ഏറ്റവും മികച്ച കലാകാരനായി, കേരളം ഇഷ്ടപ്പെടുന്ന നടനായി മാറി. അവാർഡുകൾ നേടിയ നടനാണ്. ജോജു പരിപാടിയിൽ പങ്കെടുത്തതിൽ വലിയ സന്തോഷം’, ഷിയാസിന്റെ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...