നഴ്‌സുമാരുടെ വസ്ത്രം മാറ്റണം , കങ്കണയുടെ പ്രസ്താവന വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്തെ നഴ്‌സുമാരുടെ യൂണിഫോം ബ്രിട്ടീഷ് കാലഘട്ടത്തിന്റെ അവശിഷ്ടമാണെന്നും, നഴ്‌സിംഗ് മേഖല ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ ലൈംഗികവത്കരിക്കപ്പെട്ട ഒന്നായി മാറിയിരിക്കുകയാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി നടിയും എംപിയുമായ കങ്കണ റണാവത്ത്. നഴ്‌സുമാരുടെ വസ്ത്രധാരണ രീതി ഭാരതീയ ശൈലിയിലേക്ക് മാറ്റണമെന്ന കങ്കണയുടെ ആവശ്യത്തെ അനുകൂലിച്ച് ചില ബിജെപി നേതാക്കൾ രംഗത്തെത്തിയപ്പോൾ, സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. തകര്‍ന്ന ഭിത്തിയും ഉപകരണങ്ങളുമുള്ള ആശുപത്രികളാണ് ആദ്യം മാറ്റേണ്ടതെന്നാണ് വിമര്‍ശനം.
പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മനോജ് തപാഡിയയുടെ ‘ഭാരത് ഭാഗ്യ വിധാത’യിൽ 2008 ലെ 26/11 മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കാമ ആശുപത്രിയിലെ നഴ്സായി കങ്കണ വേഷമിടുന്നുണ്ട്. ഇത് എളുപ്പമുള്ള ഒരു തൊഴിലല്ലെന്നും ശമ്പള ഘടന മുതല്‍ യൂണിഫോം വരെ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അവര്‍ വാദിച്ചു.

‘ആളുകള്‍ക്ക് അവരോട് തോന്നുന്ന വികാരത്തിലാണ് മാറ്റം വരേണ്ടത്. ഏറ്റവും ലൈംഗികവത്കരിക്കപ്പെട്ട തൊഴിലാണിത്. ഹാലോവീനില്‍ ആളുകള്‍ നഴ്സിന്റെ വേഷം ധരിക്കുകയും അവരെ കളിയാക്കുകയും ചെയ്യുന്നു. അവര്‍ക്ക് ശമ്പളം കുറവാണ്, അമിത ജോലിഭാരമുണ്ട്,’ കങ്കണ പറഞ്ഞു. നഴ്സുമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നില്ല. വാച്ച്മാന്‍മാരുടെയും ക്ലീനിംഗ് സ്റ്റാഫിന്റെയും കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. നഴ്സുമാരുടെ വസ്ത്രധാരണരീതി ബ്രിട്ടീഷ് കാലഘട്ടം മുതലുള്ളതാണ്. ഡോക്ടര്‍മാര്‍ക്ക് എന്തും ധരിക്കാം, അതിനു മുകളില്‍ ധരിക്കാന്‍ ഒരു കോട്ട് മാത്രമേ അവര്‍ക്ക് ലഭിക്കൂ. പക്ഷേ, നമ്മുടെ നഴ്സുമാര്‍ക്ക് അങ്ങനെയല്ല. അതിനൊരു വിദേശ ലുക്കാണെന്നും നടി പറഞ്ഞു. സിനിമയില്‍ യൂണിഫോമിന്റെ കാര്യത്തില്‍ ഞങ്ങള്‍ വളരെയധികം സത്യസന്ധതയോടും അന്തസ്സോടും കൂടിയാണ് പ്രവര്‍ത്തിച്ചത്. എനിക്ക് വ്യക്തിപരമായി തോന്നുന്നത് യൂണിഫോമിന് ബ്രിട്ടീഷ് ലുക്ക് ആണെന്നാണ്. ഒന്നാം ലോകമഹായുദ്ധത്തിലെയും രണ്ടാം ലോക മഹായുദ്ധത്തിലെയും യുഎസ് നാവികസേനയുടെ സ്വാധീനത്തില്‍ നഴ്സുമാർ പിന്നുകളും തൊപ്പികളും ബെല്‍റ്റുകളും ധരിച്ചിരുന്നു. യൂണിഫോമില്‍ മാറ്റം വരുത്തണമെന്നും കങ്കണ ആവശ്യപ്പെട്ടു. ഏത് തരത്തിലുള്ള യൂണിഫോം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നഴ്സുമാരോട് ആലോചിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അത്തരത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ തന്റെ സിനിമയ്ക്ക് കഴിയുമെന്നും പ്രേക്ഷകര്‍ക്ക് നഴ്സുമാരെ വളരെ വ്യത്യസ്തമായി കാണാൻ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...