മല്ലപ്പള്ളിയിൽ നിന്നും കൂടുതൽ കെ.എസ്.ആർ.റ്റി.സി ബസുകൾ ആരംഭിക്കും ; അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും നിർത്തലാക്കിയ മുഴുവൻ സർവീസുകളും പുനരാരംഭിക്കുകയും ഗ്രാമവണ്ടികൾ ഉൾപ്പടെ പുതിയ സർവീസുകൾ ആരംഭിക്കുമെന്നും അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ പറഞ്ഞു. മല്ലപ്പള്ളിയിൽ നിന്നും പാലക്കാട്ടേക്കുള്ള ബസ് സർവീസിന്റെ ഫ്ലാഗ്ഓഫ്‌ കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 മെയ് മാസം മുതൽ നിർത്തലാക്കിയ സർവീസ് ജനപ്രതിനിധികളും പൊതുജനങ്ങളും എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വകുപ്പ് മന്ത്രിയെ കണ്ട് ഉത്തരവിറക്കിയാണ് സര്‍വീസ് പുനരാരംഭിക്കുവാൻ കഴിഞ്ഞത്. രാവിലെ 6 മണിക്ക് മല്ലപ്പള്ളിയിൽ നിന്നും പത്തനംതിട്ടയിലേക്കും 7 ന് പത്തനംതിട്ടയിൽ നിന്നും മല്ലപ്പള്ളി – കോട്ടയം വഴി പാലക്കാട്ടേക്കുമാണ് സര്‍വീസ്. ഉച്ചക്ക് 2.20 ന് പാലക്കാട്ടുനിന്ന് തിരിച്ച് വൈകിട്ട് 9 ന് മല്ലപ്പള്ളിയിൽ എത്തിച്ചേരും.

മല്ലപ്പള്ളി ബസ്റ്റാന്റില്‍ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ ബസ്സിന് സ്വീകരണം നൽകി. പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി.സാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ജി.സതീഷ് ബാബു, ഡോ.ബിജു റ്റി.ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി. സക്കറിയ, മല്ലപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി, കേരള കോൺഗ്രസ്‌ ഉന്നതാധികാരസമിതി അംഗങ്ങളായ തോമസ് മാത്യു, ജോൺസൺ കുര്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ലൈല അലക്സാണ്ടർ, കൃഷ്ണൻകുട്ടി മുള്ളൻകുഴി എന്നിവരും

സി.പി.മാത്യു, ലിബിൻ ജോസഫ്, മല്ലപ്പള്ളി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ്, ആനിക്കാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മോളിക്കുട്ടി സിബി, അഡ്വ.സാം പട്ടേരിൽ, എം.കെ സുഭാഷ് കുമാര്‍, ലിൻസൺ പാറോലിക്കൽ, അനു എബി വർഗീസ്, ജിനു കെ. ചാക്കോ, സോഫി ജോജോ, സന്തോഷ്‌ ചാമക്കാല, ബെൻസി അലക്സ്‌, റ്റിജു തോമസ്, ബാബു പടിഞ്ഞാറേക്കൂറ്റ്, സജി പൊയ്ക്കുടി, കെ.പി. സെൽവകുമാർ, സജി തോട്ടത്തിമലയിൽ, അനിത ചാക്കോ, ബിജു പണിക്കമുറി എന്നിവരും പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...