ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ യാത്രക്കാരന്റെ ഹാൻഡ് ബാഗിൽ മനുഷ്യന്റേതിന് സമാനമായ തലയോട്ടി കണ്ടെത്തി. ഹൈദരാബാദിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗ് എക്സ്-റേ സ്കാൻ ചെയ്തപ്പോഴാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടി പിടികൂടിയത്. ചോദ്യംചെയ്യലിൽ ഇത് കുരങ്ങിന്റെ തലയോട്ടിയാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.
ഓഗസ്റ്റ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. ഡൽഹിയിൽനിന്ന് ഹൈദരാബാദിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗ് സ്കാൻ ചെയ്തപ്പോഴാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് ബാഗ് തുറന്ന് വിശദമായി പരിശോധിച്ചപ്പോൾ തലയോട്ടി കണ്ടെത്തുകയായിരുന്നു. യാത്രയ്ക്ക് മുമ്പുള്ള പരിശോധനയിൽ സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനാൽ യാത്രക്കാരനെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല.






























