കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കേസുകളിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് താൽപ്പര്യമില്ലെങ്കിൽ കോൺഗ്രസ് ആ വിവരം തുറന്നുപറയണമെന്ന് ജനപക്ഷം നേതാവ് ഷോൺ ജോർജ്. ഇഡി അന്വേഷണത്തിന്റെ നിഴലിലുള്ള സഖാക്കളെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അതിന്റെ അഡ്മിൻ ആകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഇ ഡി കേസില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി വിജയന്‍ കള്ളനാണ് എന്ന് പറഞ്ഞ ആളാണ് രാഹുല്‍ ഗാന്ധി. അതേ നിലപാട് തന്നെയാണോ കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് എന്ന് അറിയണമെന്നും രാഹുല്‍ ഗാന്ധിയുടെ ഈ നിലപാട് എം എ ബേബി അംഗീകരിക്കുന്നുണ്ടോ എന്നും ഷോണ്‍ ചോദിച്ചു.































