വളം ഡിപ്പോയിൽ പകൽക്കൊള്ള ; വ്യാപാരിയുടെ ശ്രദ്ധ തിരിച്ച് ഒരു ലക്ഷം രൂപ കവർന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തിരുവില്വാമല ടൗണിലെ വളം ഡിപ്പോയിൽ പകൽവെളിച്ചത്തിൽ വൻ കവർച്ച. ശനിയാഴ്ച രാവിലെ കട തുറന്നയുടൻ പുൽനാശിനി വാങ്ങാനെന്ന വ്യാജേനയെത്തിയ ആൾ വ്യാപാരിയുടെ ഒരു ലക്ഷം രൂപ കവരുകയായിരുന്നു. മേശപ്പുറത്തിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ബൈക്കിലെത്തിയ അപരിചിതനാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ കട തുറന്നയുടൻ പുൽനാശിനി ആവശ്യപ്പെട്ട് ഒരാൾ കടയിലേക്ക് എത്തിയിരുന്നു. വ്യാപാരിയുടെ ശ്രദ്ധ തിരിച്ച് മേശപ്പുറത്തിരുന്ന ബാഗിൽ നിന്നും ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. വ്യാപാരി വിവരമറിയിച്ചതിനെ തുടർന്ന് പഴയന്നൂർ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രദേശത്തെയും കടയിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പകൽവെളിച്ചത്തിൽ ടൗണിന് സമീപം നടന്ന മോഷണം നാട്ടിലെ വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ പാടുമെന്നും കോൺഗ്രസുകാർ ഇറ്റാലിയൻ നാഷണൽ ആന്തം പാടട്ടെയെന്നും രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വന്ദേമാതരം...

നീണ്ടകരയിൽ കാണാതായ ഗൗതമിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

0
കൊല്ലം: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന തിരച്ചിലിൽ സർക്കാരിന്റെ ഭാഗത്തുനിന്ന്...

പരീക്ഷാ ക്രമക്കേട് : ഝാർഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ചുമായി ആയിരക്കണക്കിന് വിദ്യാർഥികൾ

0
റാഞ്ചി : പരീക്ഷാക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജാർഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി...

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതികൾ ഇന്നും ഹാജരായില്ല

0
എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ...