ഹിന്ദുരാഷ്ട്രത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്ന് ബാബാ രാംദേവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ ആരും ഭയപ്പെടേണ്ടതില്ലെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഇവിടെ യാതൊരുവിധ ഭീഷണിയുമില്ലെന്നും യോഗ ഗുരു ബാബാ രാംദേവ്. വ്യത്യസ്ത മതവിശ്വാസങ്ങൾ വെച്ചുപുലർത്തുമ്പോഴും ഇന്ത്യക്കാരുടെയെല്ലാം പൂർവികർ ഒന്നാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2009-ൽ ഉത്തർപ്രദേശിലെ പ്രശസ്തമായ മുസ്‌ലിം സെമിനാരിയായ ദിയോബന്ദ് സന്ദർശിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെക്കവെയായിരുന്നു ബാബാ രാംദേവിന്റെ പരാമർശം. ‘‘നമ്മുടെ മതങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ പൂർവികർ ഒന്നാണ്. ഹിന്ദുരാഷ്ട്രം എന്ന സങ്കൽപ്പത്തെ ആരും ഭയപ്പെടേണ്ടതില്ല. ഹിന്ദുരാഷ്ട്രം സ്ഥാപിതമായാൽ മുസ്‌ലിംകൾ എങ്ങോട്ട് പോകും എന്ന് ചിലർ ചോദിക്കുന്നുണ്ട്.

നിങ്ങളുടെ പൂർവികരുടെ പാരമ്പര്യം നിങ്ങൾ നെഞ്ചിലേറ്റുക. നിങ്ങൾക്ക് താടി വളർത്തുകയോ ക്ഷൗരം ചെയ്യുകയോ ചെയ്യാം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. എന്നാൽ പൂർവികരെപ്പോലെയുള്ള സ്വഭാവശുദ്ധി നിലനിർത്തുക. ഹിന്ദുസ്ഥാനിൽ മുസ്‌ലിംകൾക്കോ ക്രിസ്ത്യാനികൾക്കോ യാതൊരു അപകടവുമില്ല’’ – രാംദേവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...