ഓണത്തിന് വിഷരഹിത പച്ചക്കറികളും പൂക്കളും : പത്തനംതിട്ട ജില്ലയില്‍ 1429.43 ഏക്കറില്‍ കൃഷിയുമായി കുടുംബശ്രീ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണവിപണിയില്‍ വിഷരഹിത പച്ചക്കറികളും പൂക്കളും എത്തിക്കാന്‍ കുടുംബശ്രീയുടെ ‘ഓണക്കനി നിറപ്പൊലിമ’ പദ്ധതി ജില്ലയില്‍ പുരോഗമിക്കുന്നു. ‘ഓണം കുടുംബശ്രീയോടൊപ്പം’ എന്ന ആശയത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2143 ജെ.എല്‍.ജി കള്‍ 1429.43 ഏക്കറില്‍ കൃഷിയിറക്കിയിരിക്കുന്നു. ഓണക്കാലത്ത് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീ കര്‍ഷക വനിതകള്‍ക്ക് മികച്ച വരുമാനവും തൊഴിലവസരവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ബന്ദിയും വാടാമല്ലിയും ഉള്‍പ്പെടെയുള്ള പൂക്കള്‍ 263 കര്‍ഷകസംഘങ്ങള്‍ 89.50 ഏക്കറില്‍ ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നു. നിലമൊരുക്കല്‍ മുതല്‍ വിളപരിപാലനവും കീടനിയന്ത്രണവും വരെ ആവശ്യമായ പരിശീലനങ്ങള്‍ കുടുംബശ്രീ മിഷനും കാര്‍ഷിക മേഖലയിലെ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരും കൃഷിവകുപ്പും ചേര്‍ന്ന് നല്‍കി. ഉല്‍പാദിപ്പിക്കുന്ന പൂക്കള്‍ സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ ഓണച്ചന്തകള്‍, വിപണനമേളകള്‍ എന്നിവ വഴി വിപണിയിലെത്തിക്കും.

‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായി 796 ജെ.എല്‍.ജി.കള്‍749.30 ഏക്കറില്‍ പയര്‍, പാവല്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പടവലം, ചീര, വെള്ളരി, മത്തന്‍ തുടങ്ങി വിവിധയിനം വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്യുന്നു. കൂടാതെ 531 ജെ.എല്‍.ജി.കള്‍ 248 ഏക്കറില്‍ വിവിധ കിഴങ്ങുവര്‍ഗങ്ങളും 553 ജെ.എല്‍.ജി.കള്‍ 343 ഏക്കറില്‍ ഏത്തവാഴയും കൃഷിചെയ്യുന്നുണ്ട്. ഉല്‍പന്നങ്ങള്‍ കുടുംബശ്രീ നാട്ടുചന്തകള്‍, വെജിറ്റബിള്‍ കിയോസ്‌കുകള്‍, ഓണച്ചന്തകള്‍, വിപണനമേളകള്‍ എന്നിവയിലൂടെ ഉപഭോക്താക്കളിലെത്തിക്കും. പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം, നാറാണമൂഴി മേഖലകളിലെ 10 ട്രൈബല്‍ ജെ.എല്‍.ജി.കള്‍ 3.75 ഏക്കറില്‍ പൂക്കളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ‘ഓണക്കനി’ പദ്ധതിയിലൂടെ 23.56 ലക്ഷം രൂപയും ‘നിറപ്പൊലിമ’ പദ്ധതിയിലൂടെ 7.04 ലക്ഷം രൂപയുടെയും വരുമാനം കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ നേടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...