രാഹുൽ ​ഗാന്ധിയുടേയും വിജയ്‍യുടേയും വീഡിയോ ഇൻസ്റ്റ ബ്ലോക്ക്‌ ചെയ്‌തെന്ന് കോൺഗ്രസ്സ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടേയും മുഖ്യമന്ത്രി വിജയ്‍യുടേയും വീഡിയോ ഇൻസ്റ്റ ബ്ലോക്ക്‌ ചെയ്‌തെന്ന് കോൺഗ്രസ്സ്. ഒരു മണിക്കൂറിൽ 12 ദശലക്ഷം പേര് കണ്ട വീഡിയോ ആണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. എന്നാൽ വീഡിയോ ബ്ലോക്ക് ചെയ്യാനുള്ള കാരണം ഇൻസ്റ്റ വ്യക്തമാക്കിയിട്ടില്ല. ഇതിനോടകം നിരവധി നേതാക്കളാണ് വിഷയം പങ്കുവെച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്ന ചടങ്ങിൽ രാഹുൽ ​ഗാന്ധി പങ്കെടുത്തത് വലിയ രീതിയിൽ ചർച്ചയായിരുന്നു. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത പ്രമുഖ നേതാക്കൻമാരിൽ രാഹുൽ ഗാന്ധി പ്രത്യേകം ശ്രദ്ധ നേടിയിരുന്നു. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.

സമീപകാല രാഷ്ട്രീയ സംഭവങ്ങളും ആ സൗഹൃദം വർധിപ്പിച്ചിട്ടുണ്ട്. 2009-ൽ വിജയ് കോണ്‍ഗ്രസില്‍ ചേരാൻ നോക്കിയിരുന്നു. എന്നാല്‍ ഇന്ന് വിജയ്‌യുടെ പാർട്ടി അധികാരത്തിലെത്തിയപ്പോൾ അന്ന് വിജയ് ചേരാൻ ശ്രമിച്ച പാർട്ടിയുടെ പ്രമുഖ നേതാവ് ആ വേദിയിലുണ്ടെന്ന ട്വിസ്റ്റും സംഭവിച്ചിരിക്കുന്നു. വിജയ്‌ നയിക്കുന്ന സഖ്യത്തിലെ ഒരു ചെറിയ സഖ്യകക്ഷിയായിരിക്കുകയാണ് ഇന്ന് തമിഴ്നാട്ടിൽ കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെയാണ് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് സമീപകാലത്ത് തമിഴ്നാട് രാഷ്ട്രീയത്തിൽ സംഭവിച്ചതെന്ന് വിലയിരുത്തപ്പെടുന്നത്. വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഹുൽ ഗാന്ധി അദ്ദേഹവുമായി മൂന്ന് തവണ സംസാരിച്ചിട്ടുണ്ട്. തന്‍റെ സഹോദരൻ എന്നാണ് വിജയ്, ചടങ്ങിനെത്തിയ രാഹുലിനെ വിശേഷിപ്പിച്ചത്. ചടങ്ങില്‍ വൻ ജനപങ്കാളിത്തമായിരുന്നു.

ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലി നൽകി. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്‍യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എം.എൽ.എമാരുടെ പിന്തുണയോടെയാണ് ടി.വി.കെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത് 9 മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എം.എൽ.എയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എം.എൽ.എയും കൂടിയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്‍റ് ആയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...