സ്വർണ്ണഖനന തർക്കത്തെത്തുടർന്ന് ദക്ഷിണ സുഡാനിൽ എഴുപതിലേറെ പേരെ വെടിവെച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ഖാർത്തും : ദക്ഷിണ സുഡാനിൽ സ്വർണ്ണഖനന മേഖലയിലുണ്ടായ തർക്കത്തെത്തുടർന്ന് അജ്ഞാതരായ തോക്കുധാരികൾ 70ൽ അധികം പേരെ കൊലപ്പെടുത്തി. ജെബൽ ഇറാഖിലുള്ള സ്വർണ്ണഖനന കേന്ദ്രത്തിലാണ് സംഭവം. തുറസ്സായ സ്ഥലത്ത് ഡസൻ കണക്കിന് മൃതദേഹങ്ങൾ കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തെത്തുടർന്ന് നിരവധിപേർ അടുത്തുള്ള കുറ്റിക്കാടുകളിലേക്ക് ഓടിരക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നിൽ സർക്കാർ സേനയായ എസ്‌എസ്‌പിഡിഎഫ്‌ ആണെന്ന് പ്രതിപക്ഷം ആരോപിച്ചു.

“ജെബൽ ഇറാഖ് പൂർണ്ണമായും എസ്‍എസ്‍പിഡി.എഫിന്റെ നിയന്ത്രണത്തിലുള്ള മേഖലയാണ്. അതിനാൽ, ഈ കൂട്ടക്കൊലയുടെ പൂർണ ഉത്തരവാദിത്തം ആ പ്രദേശം നിയന്ത്രിക്കുന്ന സേനയ്ക്കാണ്,” പ്രതിപക്ഷം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സൈനിക വക്താവ് തയ്യാറായില്ല. ജെബൽ ഇറാഖിലെ സ്വർണ്ണഖനന കേന്ദ്രം നേരത്തെയും അനധികൃത ഖനനക്കാരും ഖനന കമ്പനികളും തമ്മിലുള്ള കടുത്ത സംഘർഷങ്ങൾക്ക് വേദിയായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...