എച്ച്‌ഐവി രക്തം യുവതിയുടെ ശരീരത്തിൽ യുവാവ് കുത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : എച്ച്ഐവി ബാധിതനെന്ന് കണ്ടെത്തി വിവാഹം മുടങ്ങയതിൽ പ്രതിഷേധിച്ച് യുവാവ് എച്ച്ഐവി അടങ്ങിയ രക്തം യുവതിയുടെ ശരീരത്തിൽ കുത്തിവെച്ചു. ഹൈദരാബാദിലെ പോച്ചാരം ഐടി കോറിഡോർ പോലീസ് സ്റ്റേഷൻ പരിധിയിലെ 22കാരിക്കെതിരെയാണ് ക്രൂരത നടന്നത്. യുവതി തന്നോടൊപ്പം എന്നെന്നും കഴിയാൻ വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മാർച്ച് 11നാണ് സംഭവം. ബന്ധുവായ 24കാരനൊപ്പം പെൺകുട്ടിയുടെ വിവാഹം നടത്താൻ കുടുംബം തീരുമാനിച്ചിരുന്നു. എന്നാല്‍ യുവാവിന്റെ മതാപിതാക്കൾ എച്ച്ഐവി ബാധിതരായതിനാൽ പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ സെപ്തംബറിൽ യുവാവിന്റെ രക്തപരിശോധന നടത്തി. പരിശോധനയില്‍ യുവാവും എച്ച്ഐവി ബാധിതനാണെന്ന് കണ്ടെത്തിയതോടെ വിവാഹലോചനയിൽ നിന്നും കുടുംബം പിന്മാറുകയും ചെയ്തു.

ഇതിൽ പ്രകോപിതനായ യുവാവ്, കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലമായി എച്ച്‌ഐവി ബാധിത രക്തം സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിലിൽ കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ...

0
വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്ന്...

കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി

0
കോഴിക്കോട്: കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി. വെണ്ടേക്കുംപൊയിൽ,...

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

0
കോയിപ്രം : സമൂഹത്തിന് കരുതലായി കുട്ടികൾ മാറണമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്...

മുൻകാല പി.എസ്.സി നിയമനങ്ങളിൽ സമഗ്ര അന്വേഷണം വേണം : കേരള എൻ.ജി.ഒ അസോസിയേഷൻ

0
പത്തനംതിട്ട : സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന...