ആളില്ലാ വീട്ടിൽ പന്നിയുടെ പരാക്രമം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അടച്ചിട്ടിരുന്ന വീട്ടിൽ ഒറ്റയാൻപന്നിയുടെ പരാക്രമത്തിൽ വീടും വീട്ടുപകരണങ്ങളും നശിച്ചു. കൊല്ലം അച്ചൻകോവിൽ കിഴക്കേ പുതുവൻ കുഴിവേലിൽ അശ്വതി ഭവനിൽ ശശിധരൻ നായരുടെ വീട്ടിലാണ് പന്നി നാശം വിതച്ചത്. വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവമെന്ന്  വീട്ടുകാർ പറഞ്ഞു.  സംഭവസമയം ശശിധരൻ നായർ സ്ഥലത്ത് ഇല്ലായിരുന്നു. ഭാര്യ സുജാത വീടുപൂട്ടി സമീപത്ത് താമസിക്കുന്ന അമ്മയെ കാണാൻ പോയിരുന്നു. രാത്രി വലിയ ശബ്ദം കേട്ട് സമീപ വാസികൾ നോക്കിയപ്പോഴാണ് പന്നിയുടെ പരാക്രമം കണ്ടത്.

മൺകട്ടകൊണ്ടുകെട്ടിയ വീടിന്‍റെ കട്ടിളയും ഭിത്തിയും കുത്തിയിളക്കി മുറിക്കുള്ളിൽ കയറിയ പന്നി മുറിയുടെ തറയും കുത്തിയിളക്കി. ഇവിടെ ഉണ്ടായിരുന്ന കട്ടിലും മറ്റു വീട്ടുപകരണങ്ങളും പന്നിയുടെ അക്രമത്തിൽ നശിച്ചെന്ന് വീട്ടുകാർ പറഞ്ഞു. ഇത് കൂടാതെ പാകംചെയ്തുവെച്ചിരുന്ന ആഹാരം കഴിക്കുകയും പാത്രങ്ങൾ നാശമാക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് കാലങ്ങളായി പന്നിയുടെ ശല്യം കാരണം അച്ഛൻ കോവിൽ മേഖലകളിൽ പകൽപോലും ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത് എന്ന് പറയുന്നു. ഏത് നിമിഷവും പന്നിയുടെ ആക്രമണം ഭയന്ന് കഴിയേണ്ട അവസ്ഥയിലാണ് ജനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...