പ്രഥമ പി ടി തോമസ് പുരസ്‌കാരം മാധവ് ഗാഡ്​ഗിലിന് സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അന്തരിച്ച എംപിയും എംഎൽഎയും കെപിസിസി വർക്കിങ് പ്രസിഡന്റുമായിരുന്ന പി ടി തോമസ് പരിസ്ഥിതി രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ച നേതാവായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കർഷകർക്കുവേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു പി ടി.  പരിസ്ഥിതി സൗഹാർദ്ദ രാഷ്ട്രീയം മരണം വരെയും അദ്ദേഹം മുറുകെപ്പിടിച്ചു. പി ടി യുടെ പേരിലുള്ള പുരസ്‌കാരത്തിന് ഏറ്റവും അർഹനാണ് മാധവ് ഗാഡ്ഗിലെന്നും സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ കർഷകർക്കും പരിസ്ഥിതിയ്ക്കും ഏറെ ഗുണകരമായിരുന്നു. ഒരുകാലത്ത് ആ റിപ്പോർട്ടിനെയും പി ടി തോമസിനെയും മാധവ് ഗാഡ്ഗിലിനെയും തള്ളിപ്പറഞ്ഞവർക്ക് പിന്നീട് അംഗീകരിക്കേണ്ടിവന്നുവെന്നും സതീശൻ പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ നടന്ന മാനവ സംസ്കൃതിയുടെ പി ടി തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഗവൺമെന്‍റെ് നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദ​ഗ്ധ സമിതി ചെയർമാനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ മാധവ് ഗാ​ഡ്​ഗിലിന് പ്രഥമ പി ടി തോമസ് പുരസ്കാരം വി ഡി സതീശൻ സമ്മാനിച്ചു. മാധവ് ഗാഡ്​ഗിലിന്  വേണ്ടി സാമൂഹ്യ പ്രവർത്തകൻ അഡ്വ. വിനോദ് പയ്യടമാണ് ഏറ്റുവാങ്ങിയത്. ഒരു ലക്ഷം രൂപയും ഗാന്ധി പ്രതിമയും പ്രശസ്തി പത്രവും അടങ്ങിയതായിരുന്നു പുരസ്‌കാരം. ഇക്കൊല്ലത്തെ യുവ പ്രതിഭാ പുരസ്കാരം തിരുവനന്തപുരം ലോ കോളേജ് യൂണിയൻ ചെയർപേഴ്സൺ അപർണ കെ പ്രസന്നനും തൃശൂർ കേരള വർമ്മ കോളേജിലെ എസ് ശ്രീക്കുട്ടനും സമ്മാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...