ബാറിൽ മദ്യപിക്കാൻ എത്തിയ യുവാവിനെ ബാറിലെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള തമിഴ്നാട് അതിർത്തിയായ കളിക്കാവിളയിൽ തമിഴ്നാട് സർക്കാർ ഉടമസ്ഥയിലുള്ള ബിവറേജിൽ നിന്നും മദ്യം വാങ്ങി സമീപത്തെ ബാറിൽ മദ്യപിക്കാൻ എത്തിയ യുവാവിനെ ബാറിലെ  ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി. കളിയിക്കാവിള കുട്ടപ്പുളി സ്വദേശിയായ സുനിലാണ് (45) കുത്തേറ്റ് മരിച്ചത്. തമിഴ്നാട് സർക്കാർ ഉടമസ്ഥതയിലുള്ള ബിവറേജിന് സമീപം ബാർ  നടത്തുന്നതിന് തമിഴ്നാട് സർക്കാർ കരാർ അടിസ്ഥാനത്തിൽ ലൈസൻസ് നൽകും. മദ്യപിക്കാൻ എത്തുന്നവർ തമിഴ്നാട് ബിവറേജിൽ നിന്ന് മദ്യം വാങ്ങിയശേഷം സമീപത്തെ ബാറിൽ വച്ച് മദ്യപിക്കുന്നതാണ് രീതി.

ആറു മണിയോടെ സുനിൽ മദ്യം വാങ്ങിയ ശേഷം ബാറിലിരുന്ന് മദ്യപിക്കാൻ എത്തിയപ്പോൾ ബാറിലെ ജീവനക്കാരനായ മങ്കാട് സ്വദേശി ശങ്കരനുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് ശങ്കരൻ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സുനിലിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു. ഉടനെ ബാർ ജീവനക്കാർ സുനിലിനെ കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. ബാറിലെ ജീവനക്കാരനായ ശങ്കരൻ സംഭവ ശേഷം ഒളിവിൽ പോയി. കളിയിക്കാവിള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...