വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; നടൻ സന്തോഷിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ബെഗളൂരു : 27 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ തെലുങ്ക് നടൻ സന്തോഷിനെതിരെ കേസ്. ബെഗളൂരു ജ്ഞാനഭാരതി പോലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഉല്ലാൽ മെയിൻ റോഡ് സ്വദേശിനിയായ ബ്യൂട്ടീഷനാണ് പരാതിക്കാരി.
ബസവേശ്വർനഗറിലെ സലോണിൽ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു പരാതിക്കാരി. 2019ലാണ് സന്തോഷിനെ പരാതിക്കാരി പരിചയപ്പെടുന്നത്. സിനിമയിൽ നായികയാക്കാമെന്ന് പറഞ്ഞ് സന്തോഷ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പിന്നാലെ വിവാഹ വാഗ്ദാനം നൽകി സന്തോഷ് പെൺകുട്ടിയെ പീഡിപ്പിച്ചു.

നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. സന്തോഷിന്റെ വാഗ്ദാനങ്ങളെല്ലാം കളവാണെന്ന് മനസിലാക്കിയ പെൺകുട്ടി നടനുമായി അകന്നു. ഇതിൽ പ്രകോപിതനായ സന്തോഷ് പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഫെബ്രുവരി 14 ന് സന്തോഷ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഫെബ്രുവരി 15 ന് പെൺകുട്ടി പോലീസിൽ പരാതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...