മാരുതിയുടെ കിടിലന്‍ മോഡലുകള്‍ ഇപ്പോള്‍ ഓഫറില്‍ വാങ്ങാം

For full experience, Download our mobile application:
Get it on Google Play

നെക്‌സ ബ്രാന്‍ഡിലെ കാറുകള്‍ക്ക് കിടിലന്‍ ഓഫറുകളുമായി മാരുതി. വിവിധ മോഡലുകള്‍ക്ക് മാരുതി 50,000 രൂപ വരെയാണ് ഓഫറുകള്‍ നല്‍കുന്നത്. ഫെബ്രുവരിയില്‍ ഇഗ്‌നിസ്, ബലേനോ, സിയാസ്, ഫ്രോങ്ക്‌സ്, ജിംനി, ഗ്രാന്‍ഡ് വിറ്റാര എന്നിവയ്ക്കാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നെക്സ ബ്രാന്‍ഡില്‍ വില്‍ക്കുന്ന കാറുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാവുക. ഉപഭോക്താക്കള്‍ക്കുള്ള കിഴിവിന് പുറമെ എക്സ്ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പേജ് ബോണസ് 50,000 രൂപ വരെ കിഴിവ് എന്നിവയാണ് ഇപ്പോള്‍ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. നെക്‌സ പോര്‍ട്ട്ഫോളിയോയില്‍ ഉള്ള കാറുകളില്‍ ഇഗ്‌നിസ്, ബലേനോ, സിയാസ്, ഫ്രോങ്ക്‌സ്, ജിംനി, ഗ്രാന്‍ഡ് വിറ്റാര, എക്‌സ്എല്‍6, ഇന്‍വിക്ടോ എന്നിവയാണ് ഉള്‍പ്പെടുന്നത്. എക്‌സ്എല്‍എക്‌സ്, ഇന്‍വിക്ടോ എന്നിവ ഒഴികെ എല്ലാ മോഡലുകള്‍ക്കും ഓഫറുകളുണ്ട്.

നെക്‌സയില്‍ മാത്രമല്ല അരീന ഡീലര്‍ഷിപ്പുകളിലെ ചില മോഡലുകള്‍ക്കും മാരുതി ഇപ്പോള്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. ജനപ്രിയ കോംപാക്റ്റ് ഹാച്ച്ബാക്ക് മാരുതി സ്വിഫ്റ്റിനുമുണ്ട് ഇളവുകള്‍. സ്വിഫ്റ്റിന് 42,000 രൂപ വരെ പരമാവധി ഇളവ് ലഭിക്കും. ബജറ്റ് ഫ്രണ്ട്‌ലി മോഡലുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് കൂടുതല്‍ ആകര്‍ഷകമായ ഓപ്ഷനാണ്. 15,000, രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്. 20,000 രൂപ കോര്‍പ്പറേറ്റ് കിഴിവ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഓഫര്‍. 2005-ല്‍ ആദ്യമായി അവതരിപ്പിച്ച മാരുതി സ്വിഫ്റ്റ് മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണ്. ഒതുങ്ങിയ രൂപകല്‍പ്പന, പ്രകടനം, താങ്ങാനാവുന്ന വില എന്നിവ സ്വിഫ്റ്റിനെ ഇപ്പോഴും ആകര്‍ഷകമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...