സൗദിയില്‍ നിന്ന് ഇന്ത്യക്കാരെയും കൊണ്ട് അടുത്ത വിമാനം ഞായറാഴ്ച

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സൗദിയില്‍ നിന്ന് ഇന്ത്യക്കാരെയും കൊണ്ട് അടുത്ത വിമാനം ഞായറാഴ്ച റിയാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ.ഔസാഫ് സയീദ് പറ‌ഞ്ഞു. മെയ് 12 ന് ദമാമില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസ് ഉണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം ആദ്യ സംഘം റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചതിന് ശേഷമാണ് അടുത്ത വിമാനം ഞായറാഴ്ച റിയാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്നതെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സയീദ് അറിയിച്ചു.

എംബസി ഉദ്യോഗസ്ഥരടക്കം എത്തിയാണ് നാലു കുട്ടികള്‍ അടക്കമുള്ള 152 യാത്രക്കാരെ ഇന്ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രയാക്കിയത്. ഉംറ വിസയിലെത്തിയ ഏഴു കര്‍ണാടക സ്വദേശികളും ആദ്യ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സ്‌ക്രീനിംഗ്‌ ടെസ്റ്റ് മാത്രമാണ് നടത്തിയിരുന്നത്. മെയ് 12 നാണ് ദമാമില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ്. ജിദ്ദയില്‍ നിന്ന് അടുത്താഴ്ച 2 വിമാനങ്ങള്‍ കൂടി കേരളത്തിലേക്ക് സര്‍വീസ് നടത്തുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...