അടുത്ത രാഷ്ട്രപതി വെങ്കയ്യ നായിഡു ; ബിജെപിയുടെ സജീവ പരിഗണനയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി : അടുത്ത രാഷ്ട്രപതി ആരെന്ന ചോദ്യം രാജ്യതലസ്ഥാനത്ത് സജീവമാകുമ്പോള്‍ ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ് ബിജെപിയുടെ സജീവ പരിഗണനയില്‍. ഈയിടെ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയം ബിജെപിക്ക് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതില്‍ മുന്‍തൂക്കം നല്‍കും.

മാര്‍ച്ച്‌ 31ന് ഒഴിയുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് വരും. അതിന് പിന്നാലെ ജൂലായില്‍ ആണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. 776 പാര്‍ലമെന്‍റ് അംഗങ്ങളും 4,120 നിയമസഭാ അംഗങ്ങളും ചേര്‍ന്നുള്ള ഇലക്ടറല്‍ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ആകെയുള്ള ഇലക്ടറല്‍ കോളെജ് 10,98,903 ആണ്. ഇതില്‍ പാതിയിലധികം ഇപ്പോള്‍ ബിജെപിക്കുണ്ട്. അതിനാല്‍ ബിജെപി തീരുമാനിക്കുന്ന വ്യക്തിയെ രാഷ്ട്രപതിയാക്കാന്‍ സാധിക്കും.

ഓരോ എംപിയുടെയും വോട്ടിന്‍റെ മൂല്യം 708 ആണ്. എംഎല്‍എമാരുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ മാറുന്നതിനനുസരിച്ച്‌ വോട്ടിന്‍റെ മൂല്യവും മാറും. ഉത്തര്‍പ്രദേശിലെ എംഎല്‍എമാരുടെ വോട്ടിനാണ് ഏറ്റവും കൂടുതല്‍ മൂല്യം- 208.ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് 270 സീറ്റുകളില്‍ ഉത്തര്‍പ്രദേശില്‍ വിജയിച്ചതോടെ ബിജെപിയ്ക്ക് അടുത്ത രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിന് മുന്‍തൂക്കമുണ്ട്. ബിജെപി നേതൃത്വം പരിഗണിക്കുന്നത് പ്രധാനമായും വെങ്കയ്യ നായിഡുവിനെയാണ്. ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രണ്ടാമൂഴം നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇതുവരെ രാഷ്ട്രപതിമാരില്‍ രാജേന്ദ്രപ്രസാദിന് മാത്രമാണ് രണ്ടാമൂഴം ലഭിച്ചിട്ടുള്ളത്.

പരിഗണനയിലുള്ള എല്ലാ സ്ഥാനാര്‍ത്ഥികളെയും പരിശോധിച്ച ശേഷം അവസാന തീരുമാനം ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊള്ളും. ഇക്കാര്യത്തില്‍ സഖ്യകക്ഷികളുടെയും ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് പാര്‍ട്ടികളുടെയും തീരുമാനങ്ങള്‍ കൂടി കണക്കിലെടുക്കും. നിതീഷ്‌കുമാറിന്‍റെ ജനതാദള്‍(യു), ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, നവീന്‍ പട്‌നായിക്കിന്‍റെ ബിജു ജനതാദള്‍(യു) എന്നിവരുടെ അഭിപ്രായം പരിഗണിക്കും.

പ്രതിപക്ഷപാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് സംയുക്തമായി ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നറിയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഈയിടെ നേരിട്ട നിയമസഭാതെരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് നേതൃത്വപരമായി പങ്ക് ഇക്കാര്യത്തില്‍ വഹിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ശിവസേന, തെലുങ്കാന രാഷ്ട്രസമിതി എന്നിവര്‍ ചേര്‍ന്ന് ഒരു സംയുക്തസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...