ഒന്നരവയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസ് ; മുത്തശ്ശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊച്ചിയിലെ ഹോട്ടലില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശ്ശി അറസ്റ്റില്‍. അങ്കമാലി സ്വദേശിനിയായ സിപ്‌സിയെയാണ് തിരുവനന്തപുരം പോലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ ബീമാപള്ളി പരിസരത്തുനിന്നാണ് സിപ്‌സിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. രാവിലെയാണ് വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സിപ്‌സിയെ കസ്റ്റഡിയിലെടുത്തത്. പൂന്തുറ ഭാഗത്ത് സിപ്‌സിയുടെ ഒരു സുഹൃത്ത് താമസിക്കുന്നുണ്ട്. ഈ സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് ബീമാപള്ളി ഭാഗത്ത് എത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. കസ്റ്റഡിയിലെടുത്ത് പൂന്തുറ സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ ഇവര്‍ പോലീസിനുനേരെ അസഭ്യവര്‍ഷം നടത്തി. സിപ്‌സിയുടെ കാമുകനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒന്നരവയസുകാരിയുടെ പിതാവും സിപ്‌സിയുടെ മകനുമായ സജീവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...