മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന്​ വീട് കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : അണക്കര പാമ്പുപാറയില്‍ മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന്​ വീട് കത്തിനശിച്ചു. പുതുമനമേട് സുബ്രഹ്​മണ്യ‍ന്റെ വീടാണ് കത്തിനശിച്ചത്. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു. വീടിനുള്ളില്‍ ഉറങ്ങി കിടന്നിരുന്ന നാല്​ കുട്ടികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം. വീട്ടിനുള്ളില്‍ കത്തിച്ചു വെച്ചിരുന്ന മെഴുകുതിരിയില്‍ നിന്നും അഗ്നി പടരുകയായിരുന്നു.

സുബ്രഹ്മണ്യന്‍, മകന്‍ കാര്‍ത്തിക് എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. മാതാവ് വനിത സമീപത്ത് താമസിക്കുന്ന മൂത്ത മകന്റെ വീട്ടിലേക്ക് പോയ സമയത്താണ് തീപിടുത്തം ഉണ്ടായത്. വീട്ടില്‍നിന്നും തീ ഉയരുന്നത് ബന്ധുക്കള്‍ കണ്ടതോടെയാണ് വലിയ ദുരന്തം ഒഴിവായത് എന്ന് മകന്‍ കാര്‍ത്തിക് പറഞ്ഞു. വീടിനുള്ളില്‍ ഉണ്ടായിരുന്ന കട്ടിലുകള്‍, അലമാര, ടിവി, മറ്റ് വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ആ കരാർ ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും’; അമേരിക്കയ്ക്കും ഇറാനുമെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രയേൽ

0
ജനീവ: യുഎസ് ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ...

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...