Friday, May 17, 2024 3:23 pm

ജലനിരപ്പ് ഉയര്‍ന്നതോടെ നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകളും തുറന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജലനിരപ്പ് ഉയര്‍ന്നതോടെ നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകളും തുറന്നു. രണ്ടു ഇഞ്ച് വീതമാണ് തുറന്നിരിക്കുന്നത്. ഡാമില്‍ 80.100 മീറ്റര്‍ വെള്ളമാണുള്ളത്. ഡാമിന്‍റെ സംഭരണശേഷി 84.75 മീറ്റര്‍ ആണ്. കാലര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഞായറാഴ്ച 79.240 മീറ്റര്‍ ജലമാണ് ഉണ്ടായിരുന്നത് ഇന്ന് രാവിലെയോടെ ഉയരുകയായിരുന്നു. അതോടെ ഡാമിന്റെ നാല് ഷട്ടറുകളും തുറക്കുകയായിരുന്നു. ഞായറാഴ്ച ജില്ലാ കളക്ടര്‍ ഉള്‍പ്പടെ ഡാമിലെത്തി ജലനിരപ്പ് വിലയിരുത്തിയിരുന്നു. ഇനിയും ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാര്‍, കല്ലാര്‍, മുല്ലയാര്‍ തുടങ്ങിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാര്‍ തുടങ്ങിയ 20 ചെറു നദികളിലും കരകവിയുന്ന രീതിയിലാണ്.

വനത്തില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് നല്ല നീരൊഴുക്കുള്ളത്. ആറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധിക്യതര്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് വെള്ളം പൊങ്ങിയപ്പോള്‍ ഡാം തുറന്ന് വിട്ടത് വിവാദമായിരുന്നു. വെള്ളം ഇരച്ചുകയറിയ വീടുകളിലും റോഡുകളിലും വരെ വെള്ളമായിരുന്നു. അന്നത്തെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരുന്നു ഡാം തുറന്നത്. വിവാദമായതിന്റെ അടിസ്ഥാനത്തിലാണ് ആ കളക്ടറെ കാസര്‍ഗോഡേയ്ക്ക് സ്ഥലം മാറ്റിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പമ്പ ത്രിവേണി ക്ലോക്ക് റൂമില്‍ തീര്‍ഥാടകരുടെ കൈയ്യിൽ നിന്ന് ഇരട്ടി തുക ഈടാക്കുന്നതില്‍ പരാതി

0
ശബരിമല : പമ്പ ത്രിവേണിയിലെ ക്ലോക്ക് റൂമിൽ തീര്‍ഥാടകര്‍  കൈയ്യിൽ നിന്ന്...

അഞ്ചുവയസുകാരന് മരുന്ന് മാറി നല്‍കി ; ഫാര്‍മസിസ്റ്റിനെതിരെ അന്വേഷണം

0
തൃശൂര്‍: തൃശ്ശൂരില്‍ അഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയെന്ന പരാതിയില്‍ ഡെപ്യൂട്ടി ഡിഎംഒ...

പുതമൺ പാലത്തിൻ്റെയും താൽക്കാലിക പാലത്തിൻ്റേയും സ്ഥിതി മോശമായി വരുന്നതായി ആരോപണം

0
റാന്നി : ബ്ലോക്കുപടി - കോഴഞ്ചേരി റൂട്ടിലെ പുതമൺ പാലത്തിൻ്റെയും താൽക്കാലിക...

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

0
തൃശ്ശൂർ: തളിക്കുളത്ത് കടന്നലിന്‍റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം സ്വദേശി...