പരാതി പറയാന്‍ എത്തിയ ആളോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ ആളോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍. മകളുടെ മുന്നില്‍വച്ച്‌ പരാതിക്കാരനോട് പോലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞദിവസം പരാതി പറയാനെത്തിയ പള്ളിവേട്ട സ്വദേശിയോടുള്ള പെരുമാറ്റമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.

‘ഞങ്ങള്‍ ഭീഷണിപ്പെടുത്തും, അനാവശ്യം പറയും, പരാതി നോക്കാന്‍ മനസില്ലെടേ’ എന്നിങ്ങനെ പോകുന്നു വീഡിയോയിലെ എസ്‌ഐയുടെ വാക്കുകള്‍. വിവാദമായതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇടപെട്ട് ഗോപകുമാറിനെ കുട്ടിക്കാനം ആംഡ് ബറ്റാലിയന്‍ അഞ്ചിലേക്ക് സ്ഥലം മാറ്റുകയും രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ റൂറല്‍ റേഞ്ച് ഡിഐഐജിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

പിന്നാലെയാണ് നടപടി വരുന്നത്. ഗോപകുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമസമാധാന വിഭാഗം എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായി പോലീസ് ആസ്ഥാനത്തുനിന്ന് ഇന്നിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എസ്‌ഐ ഭീഷണപ്പെടുത്തുമ്പോള്‍ കരഞ്ഞുകൊണ്ട് പിതാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന മകളെ വീഡിയോയില്‍ കാണാം.

മദ്യപിച്ചിട്ടാണ് പരാതി പറയാനെത്തിയെന്ന ആരോപണവും ഇതിനിടയില്‍ എസ്‌ഐ ഉന്നയിക്കുന്നുണ്ട്. പരാതിക്കാരന്റെ മറ്റൊരു മകള്‍ സമീപവാസിയായ യുവാവിനൊപ്പം പോയെന്ന പരാതിയില്‍ യുവതിയെയും യുവാവിനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയശേഷം പറഞ്ഞയച്ചിരുന്നു. തുടര്‍ന്ന് ഈ യുവാവ് വീടിന് മുന്നിലെത്തി അസഭ്യം പറഞ്ഞുവെന്ന പരാതിയുമായി എത്തിയപ്പോഴായിരുന്നു പരാതിക്കാരന് ദുരനുഭവം നേരിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...