നെയ്യാറ്റിന്‍കര പോക്സോ കേസില്‍ ഇരയായ പതിനാറുകാരി പ്രസവിച്ച നവജാതശിശു മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നെടിയാംകോട് പോക്സോ കേസില്‍ ഇരയായ പതിനാറുകാരി പ്രസവിച്ച നവജാതശിശു മരിച്ചു. 56 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. എന്നാല്‍ മുലപ്പാല്‍ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയും അമ്മയും പോലീസിനോട് പറഞ്ഞത്. ഇന്നലെയാണ് പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ 56 ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടി മരിക്കുന്നത്. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ എന്നുമാണ് പോലീസ് പറയുന്നത്.

എന്നാല്‍ പെണ്‍കുട്ടിയുടെ പ്രസവമടക്കം നടന്നത് വീട്ടിലായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രേമം നടിച്ചെത്തിയ അയല്‍വാസി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായ വിവരം പെണ്‍കുട്ടി മറച്ചുവെച്ചെന്നും ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോളാണ് വിവരമറിയുന്നതെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് അയല്‍വാസിക്കെതിരെ പൊലീസ് പൊക്സോ കേസെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നും ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...