പമ്പയില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

പമ്പ : ശബരിമല ഡ്യൂട്ടിക്കെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. തൊടുപുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ തൊടുപുഴ പെരുമ്പള്ളിച്ചിറ പുതുപ്പറമ്പില്‍ ജി.അഭിലാഷാണ് (47)  മരിച്ചത്. ജനുവരി 11 നാണ് ഇദ്ദേഹം പമ്പയില്‍ ജോലിക്കെത്തിയത്. 17ന് രാത്രി ഭക്ഷണ ശേഷം മുറിയില്‍ വിശ്രമിക്കാനായി പോയ അഭിലാഷിനെ 18ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പമ്പ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. ഹൃദയാഘാതം മൂലം മരണം സംഭവിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് തൊടുപുഴ തഹസില്‍ദാര്‍ കെ.എം.ജോസുകുട്ടി, എല്‍.ആര്‍. തഹസില്‍ദാര്‍ വി.ആര്‍.ചന്ദ്രന്‍പിള്ള, ഹെഡ്ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ ഒ.എസ്. ജയകുമാര്‍ എന്നിവരും ബന്ധുക്കളും കോട്ടയം മെഡിക്കല്‍ കോളജിലെത്തി. കോവിഡ് ടെസ്റ്റിന് ശേഷം ചൊവ്വാഴ്ച്ച പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

രജിസ്‌ട്രേഷന്‍ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് സിനി സുകുമാരനാണ് ഭാര്യ. മക്കള്‍ അഭിരാമി, ആദിത്യ (ഇരുവരും വിദ്യാര്‍ഥികള്‍). കാരിക്കോട്, ഭരണങ്ങാനം വില്ലേജ് ഓഫീസുകള്‍, തൊടുപുഴ താലൂക്ക് ഓഫീസ്, ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് എന്നിവിടങ്ങളില്‍ അഭിലാഷ് സേവനം അനുഷ്ടിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...