കൊറോണ സ്ഥിരീകരിച്ച വഴുതൂരിലെ എല്ലാ റോഡുകളും അടച്ചു

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര: നഗരസഭയിലെ പതിനേഴാം വാര്‍ഡായ വഴുതൂരിനെ കണ്ടെയിന്‍മെന്റ് സോണിലാക്കി ജില്ലാകളക്ടര്‍ നവജ്യോത് സിങ് ഖോസ ഉത്തരവിറക്കി. തിരുവനന്തപുരം വിഎസ്‌എസ്‌സിയിലെ ജീവനക്കാരനായ വഴുതൂര്‍ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. കണ്ടെയിന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കൊറോണ സ്ഥിരീകരിച്ച വഴുതൂരിലെ എല്ലാ റോഡുകളും പോലീസ് അടച്ചു. ഇതുവഴിയുള്ള ഗതാഗതവും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ആശുപത്രി ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കും. വിഎസ്‌എസ്‌സിയിലെ ട്രെയിനി ജീവനക്കാരന് കൊറോണ ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല.

ഇക്കഴിഞ്ഞ ജൂണ്‍ 29 ന് കൊറോണ പരിശോധന നടത്തുകയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഉറവിടം അവ്യക്തമായ കേസുകള്‍ ജില്ലയില്‍ വര്‍ധിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നു. കൂടാതെ ബാലരാമപുരത്തിന് സമീപവും കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നാട്ടുകാര്‍. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ തളയല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...