നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും തിങ്കളാഴ്ച മുതല്‍ ജോലിയ്ക്ക് ഹാജരാകണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും തിങ്കളാഴ്ച മുതല്‍ ജോലിയ്ക്ക് ഹാജരാകണം. ധനബില്ല് പാസാക്കുന്നതിനായി ഈ മാസം അവസാനം നിയമസഭാസമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്. നിലവില്‍ 50 ശതമാനം ജീവനക്കാരാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടത്. കണ്ടെയിന്‍മെന്‍റ്, ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉത്തരവില്‍ ഒഴിവാക്കിയിട്ടുണ്ട്. നിയമസഭയില്‍ സന്ദര്‍‍ശകരെ അനുവദിക്കില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വരുന്നവരെ രേഖകള്‍ പരിശോധിച്ചശേഷമേ കടത്തിവിടുകയുള്ളൂ.

ഉറവിടം അറിയാത്ത രോഗികള്‍ കൂടിയ തലസ്ഥാനത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ അടുത്ത ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്‍ധരുടെ വിലയിരുത്തല്‍. നാല് പ്രദേശങ്ങൾ കൂടി കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി. ചെമ്മരുത്തിമുക്ക്, കുറവര,വെന്യകോട്, കേരള തമിഴ്‍നാട് അതിര്‍ത്തിയായ ഇഞ്ചിവിള എന്നീ പ്രദേശങ്ങളെയാണ് പുതുതായി കണ്ടെയിന്‍മെന്‍റ് സോണില്‍ ചേര്‍ത്തത്. പോലീസുകാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമൂഹവ്യാപന ഭീഷണിയുടെ മുമ്പിലാണ് തിരുവനന്തപുരം. നഗരപരിധിയിലെ കടകള്‍ക്ക് ഇന്നുമുതല്‍ രാത്രി ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളു. പാളയം മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...